മലപ്പുറത്ത് പിക്കപ്പ് ലോറി ബൈക്കിലിടിച്ച് അപകടം; രണ്ടുപേർ മരിച്ചു
മലപ്പുറം: പിക്കപ്പ് ലോറി ബൈക്കിലിടിച്ച് രണ്ട് മരണം. മലപ്പുറം തിരൂരങ്ങാടി വെളിമുക്കിലാണ് അപകടമുണ്ടായത്. വേങ്ങര സ്വദേശി അബ്ദുള്ള കോയ, ബാലുശേരി സ്വദേശി ഫായിസ് അമീൻ എന്നിവരാണ് മരിച്ചത്.ഇന്ന് പുലർച്ചെ തൃശൂർ- കോഴിക്കോട് ദേശീയപാതയിൽ വച്ചായിരുന്നു അപകടം. അമിത വോഗത്തിൽ വന്ന പിക്കപ്പ് ലോറി കാറിനെ മറികടക്കുന്നതിനിടെ ബൈക്കിൽ ഇടിക്കുകയായിരുന്നു. ബൈക്ക് യാത്രികരായ രണ്ടു പേരും തൽക്ഷണം മരിച്ചു. പിക്കപ്പിന്റെ ഡ്രൈവർക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. മൃതദേഹങ്ങൾ തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിലേയ്ക്ക് മാറ്റിയിരിക്കുകയാണ്.