കലർപ്പില്ലാത്ത തനിതങ്കം ഒരുകിലോയോളം മലദ്വാരത്തിൽ ഒളിപ്പിച്ചെത്തിയ യാത്രക്കാരൻ പിടിയിൽ, സ്വർണം ഏറ്റുവാങ്ങാൻ എത്തിയാളും പിടിയിൽ
നെടുമ്പാശേരി: കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ ദുബായിയിൽ നിന്നെത്തിയ യാത്രക്കാരനിൽനിന്ന് 42ലക്ഷം രൂപയുടെ കലർപ്പില്ലാത്ത തങ്കം പിടികൂടി. പാലക്കാട് മണ്ണാർക്കാട് സ്വദേശിയാണ് കസ്റ്റംസിന്റെ പിടിയിലായത്.ഇന്നലെ പുലർച്ചെ ദുബായിൽ നിന്നെത്തിയ വിമാനത്തിലെ യാത്രക്കാരനായിരുന്നു. നാല് ക്യാപ്സൂളുകളാക്കി മലദ്വാരത്തിൽ ഒളിപ്പിച്ച 919 ഗ്രാം തങ്കമാണ് പിടികൂടിയത്. ബാഗേജ് പരിശോധനയ്ക്കുശേഷം സ്കാനറിലൂടെയുള്ള പരിശോധനയിൽ സംശയം തോന്നിയതിനെ തുടർന്ന് യാത്രക്കാരനെ വിശദമായി പരിശോധിപ്പോഴാണ് തങ്കം കണ്ടെത്തിയത്. ഇയാളിൽനിന്ന് തങ്കം ഏറ്റുവാങ്ങാൻ വിമാനത്താവളത്തിൽ എത്തിയ ആളെയും കസ്റ്റംസ് പിടികൂടി. വിശദമായ അന്വേഷണം ആരംഭിച്ചതായും കസ്റ്റംസ് അധികൃതർ അറിയിച്ചു.