എപ്പോഴും സെക്സ് ചെയ്യണം, ഗുജറാത്തിൽ കിടപ്പുരോഗിയായ ഭാര്യയെ നിർബന്ധിച്ച് 89 കാരൻ, സഹായം തേടി ബന്ധുക്കൾ
വഡോദര: എൺപത്തൊമ്പതുകാരനായ ഭർത്താവിന്റെ ലൈംഗിക പേക്കൂത്ത് സഹിക്കാനാവാതെ ഹെൽപ്പ് ലൈനിൽ വിളിച്ച് സഹായമഭ്യർത്ഥിച്ച് 87-കാരി. ഗുജറാത്തിലെ വഡോദരയിലെ ‘അഭയം ഹെൽപ്പ് ലൈനിലിലേക്കാണ് കഴിഞ്ഞദിവസം ഇത്തരത്തിലൊരു ഫാേൺകോൾ എത്തിയത്. കിടപ്പുരോഗിയായിരുന്നു സഹായം അഭ്യർത്ഥിച്ച വൃദ്ധ. ഭർത്താവ് നിരന്തരം ശാരീരിക ബന്ധത്തിന് നിർബന്ധിക്കുന്നുവെന്നും ഇതിന് വിസമ്മതിക്കുമ്പോൾ ഉപദ്രവിക്കുന്നു എന്നുമായിരുന്നു പരാതി. റിട്ട. എൻജിനീയറാണ് ഭർത്താവ്.
ആരോഗ്യകരമായ രീതിയിൽ വർഷങ്ങളോളം ശാരീരിക ബന്ധം പുലർത്തിയിരുന്നവരാണ് ദമ്പതിമാർ. ഒരുവർഷം മുമ്പ് ഭാര്യ അസുഖബാധിതയാകുന്നതുവരെ ഇവർ പതിവായി ശാരീരിക ബന്ധത്തിലേർപ്പെട്ടിരുന്നു. എന്നാൽ ഇപ്പോൾ 87-കാരി തീർത്തും അവശയാണ്. കിടക്കയിൽ നിന്ന് എഴുന്നേൽക്കാൻ പോലും മറ്റാരുടെയെങ്കിലും സഹായം വേണം. ഇതൊന്നും മനസിലാക്കാതെയാണ് ശാരീരിക ബന്ധത്തിന് ഭർത്താവ് സമീപിക്കുന്നത്. വിസമ്മതിച്ചാൽ ഉപദ്രവിക്കും. സഹിക്കാനാവാതെ വന്നതോടെ മകനോടും മരുമകളോടും കാര്യം പറഞ്ഞു. തുടർന്നാണ് ഹെൽപ്പ് ലൈനിലിലേക്ക് വിളിക്കാൻ തീരുമാനിച്ചത്.
പരാതി ലഭിച്ചതോടെ അഭയം അധികൃതർ വീട്ടിലെത്തി എൺപത്തൊമ്പതുകാരനെ കൗൺസലിംഗിന് വിധേയനാക്കി. ഒപ്പം അയാളുടെ പ്രവൃത്തികൊണ്ട് ഭാര്യ അനുഭവിക്കുന്ന ബുദ്ധിമുട്ടുകൾ പറഞ്ഞ് മനസിലാക്കുകയും ചെയ്തു. സെക്സോളജിസ്റ്റിനെ കണ്ട് ചികിത്സ തേടാനും കുടുംബത്തിന് നിർദേശം നൽകിയിട്ടുണ്ട്.