ആസാദ് കാശ്മീർ പരാമർശം, കെ ടി ജലീലിനെതിരെ കേസെടുക്കാൻ ഉത്തരവ്
ന്യൂഡൽഹി: വിവാദമായ ആസാദ് കാശ്മീർ പരാമർശത്തിൽ കെ ടി ജലീലിനെതിരെ കേസെടുക്കാൻ കോടതി ഉത്തരവ്. സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് നൽകിയ റിപ്പോർട്ട് പരിശോധിച്ചതിന്റെ അടിസ്ഥാനത്തിലാണ് ജലീലിനെതിരെ കേസെടുക്കാൻ ദില്ലി റോസ് അവന്യു കോടതി ഉത്തരവിട്ടത്. പ്രസക്തമായ വകുപ്പുകൾ ചുമത്തി കേസെടുക്കണമെന്നാണ് കോടതി ഉത്തരവിൽ വ്യക്തമാക്കിയിരിക്കുന്നത്.