രാജപുരം: സാമ്പത്തീക പാരാധീനതയെതുടര്ന്ന് വിദ്യാഭ്യാസം പാതിവഴിയില്‍ നിലച്ച വിദ്യാര്‍ത്ഥികളുടെ തുടര്‍പഠനത്തിന് സഹായഹസ്തം നീട്ടിയ രാജപുരം പോലീസിന് പൊതുസമൂഹത്തിന്റെ അഭിന്ദനപ്രവാഹം.കൂലിതൊഴിലാളിയായ കോളിച്ചാല്‍ പ്രാന്തര്‍കാവിലെ ഷിബിന എന്ന സ്ത്രീയുടെ മക്കളായ രമേശന്,ശ്രീജിത്ത് എന്നിവര്‍ക്കാണ് സാമ്പത്തിക ബുദ്ധിമുട്ട് മൂലം സ്കൂളില്‍ പഠനത്തിന് പോകാന്‍ പറ്റാതായത്.പിതാവ് ഇവരെ നേരത്തെ ഉപേക്ഷിച്ച് പോയിരുന്നു.കൂലിപ്പണിയെടുത്ത് കിട്ടുന്ന വരുമാനം കൊണ്ട് ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാന്‍ പാടുപെടുന്ന ഷിബിനയ്ക്ക് കുട്ടികളുടെ വിദ്യാഭ്യാസമെന്നത് സ്വപ്നമായിരുന്നു. ഇവരുടെ ദുരവസ്ഥ കേട്ടറിഞ്ഞ രാജപുരം ജനമൈത്രി പോലീസാണ് കുടുംബത്തിന് നേരെ കരുണയുടെ കൈകള്‍ നീട്ടിയത്.കഴിഞ്ഞ 9 മാസക്കാലമായി രമേശിന്റെയും ശ്രീജിത്തിന്റെയും വിദ്യാഭ്യാസം മുടങ്ങിയതറിഞ്ഞ പോലീസ് ഇവരുടെ തുടര്‍ വിദ്യാഭ്യാസത്തിന് സാഹചര്യമൊരുക്കി ഒമ്പതാംതരം വിദ്യാര്‍ത്ഥിയായ രമേശിനെ ജനമൈത്രിപോലീസിന്റെ ഇടപെടലില്‍ ബളാംതോട് ഗവ:ഹയര്‍സെക്കന്ററി സ്കൂളിലാണ് ചേര്‍ത്തത്.സ്കൂളിന് സമീപത്തെ ഹോസ്റ്റലില്‍ താമസ സൗകര്യവും ഒരുക്കിയിട്ടുണ്ട്.നാലാം തരത്തില്‍ പഠിക്കുന്ന ശ്രീജിത്തിനെ പ്രാന്തര്‍കാവ് സ്കൂളിലാണ് ചേര്‍ത്തത്.എല്‍.പി. വിദ്യാഭ്യാസം പൂര് ത്തിയാല് ഉടനെ ബളാംതോട് സ്കൂളില്‍ ചേര്‍ക്കും.രാജപുരം അഡീഷണല്‍ എസ്.ഐ.കൃഷ്ണന്,ഏ.എസ്.ഐ.പ്രേമന്,സിവില്‍പോലീസ് ഓഫീസര്‍മാരായ ചന്ദ്രന്,ടോണി,ഷിജു,വനിതാ സിവില്‍ പോലീസ് ഓഫീസര്‍ സരിത എന്നിവരടങ്ങുന്ന സംഘമാണ്
പ്രാന്തര്കാവിലെത്തി കുടുംബത്തിന്റെ ദയനീയാവസ്ഥ നേരിട്ട് കണ്ട് വിദ്യാര്‍ത്ഥികളുടെ തുടര്‍പഠനത്തിന് സൗകര്യമൊരുക്കിയത്.സ്വന്തമായി റേഷന്‍കാര്‍ഡില്ലാത്ത കുടുബത്തിന് റേഷന്‍കാര്‍ഡ് ലഭിക്കാനുള്ള ഏര്‍പ്പാടുകളും പോലീസ് ചെയ്തിട്ടുണ്ട്.