കോഴിക്കോട് വളയത്ത് ബോംബേറ്, ആര്‍ക്കും പരിക്കില്ല; പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി
കോഴിക്കോട്: കോഴിക്കോട് വളയത്തെ ഒപി മുക്കില്‍ ബോംബേറ്. ആളൊഴിഞ്ഞ വഴിയില്‍ സ്റ്റീല്‍ ബോംബാണ് എറിഞ്ഞത്. ആര്‍ക്കും പരിക്കേറ്റിട്ടില്ല. സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
കഴിഞ്ഞ ദിവസം രാത്രി പത്ത് മണിയോടെയാണ് സംഭവമെന്ന് പോലീസ് പറയുന്നു. ബോംബ് വീണ സ്ഥലത്ത് ചെറിയൊരു കുഴിയും രൂപപ്പെട്ടിട്ടുണ്ട്. വലിയ തീവ്രതയുള്ള സ്ഫോടക വസ്തുവല്ല ഇതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. ബോംബ് സ്ക്വാഡ് സ്ഥലത്തെത്തി പരിശോധന നടത്തുകയാണ്.
ഒരു വിവാഹ ആഘോഷവുമായി ബന്ധപ്പെട്ട് രണ്ടാഴ്ച മുമ്പും ഇതിന് സമീപത്തായി സ്ഫോടനം നടന്നിരുന്നു. കഴിഞ്ഞ ദിവസത്തെ സ്ഫോടനത്തിന് ഇതുമായി എന്തെങ്കിലും തരത്തിലുള്ള ബന്ധമുണ്ടോയെന്നതടക്കമുള്ള കാര്യങ്ങള്‍ പരിശോധിച്ചുവരുകയാണെന്ന് പോലീസ് പറയുന്നു.