ഓസീസ് ക്യാപ്റ്റൻ ആരോൺ ഫിഞ്ച് ഏകദിനത്തിൽ നിന്ന് വിരമിക്കുന്നു
സിഡ്നി: ഓസ്ട്രേലിയൻ ക്രിക്കറ്റ് താരം ആരോൺ ഫിഞ്ച് രാജ്യാന്തര ഏകദിനത്തിൽ നിന്ന് വിരമിക്കാനൊരുങ്ങുന്നു. നാളെ നടക്കുന്ന ന്യൂസീലൻഡിനെതിരായ മൂന്നാം ഏകദിന മത്സരം തന്റെ കരിയറിലെ അവസാന രാജ്യാന്തര ഏകദിന ക്രിക്കറ്റായിരിക്കുമെന്ന് മുപ്പത്തിയഞ്ചുകാരനായ ഫിഞ്ച് അറിയിച്ചു.
ഫോമില്ലായ്മയാണ് വിരമിക്കൽ തീരുമാനത്തിലേക്ക് നയിച്ചതെന്നാണ് റിപ്പോർട്ടുകൾ. ഒക്ടോബറിൽ തന്റെ രാജ്യത്തുവച്ച് നടക്കുന്ന ട്വന്റി 20 ലോകകപ്പിൽ ഫിഞ്ച് തന്നെയായിരിക്കും ഓസിസ് നായകൻ.
2021 ലെ ട്വന്റി 20 ലോകകപ്പ് ഫിഞ്ചിന്റെ നേതൃത്വത്തിലുള്ള ടീം കിരീടം സ്വന്തമാക്കിയിരുന്നു.2020ൽ മികച്ച ഓസ്ട്രേലിയൻ ഏകദിന താരത്തിനുള്ള പുരസ്കാരം ഫിഞ്ചിനെ തേടിയെത്തിയിരുന്നു. 2015- ൽ ഏകദിന ലോകകപ്പ് നേടിയ ഓസീസ് ടീമിൽ അംഗമായിരുന്നു അദ്ദേഹം. 2018ൽ പന്തു ചുരണ്ടൽ വിവാദമുണ്ടായതിന് തൊട്ടു പിന്നാലെയാണ് ഫിഞ്ച് ഓസീസ് ടീം ക്യാപ്റ്റനായത്.