എലിസബത്ത് രാജ്ഞിക്ക് വിട; ഇന്ത്യയിലും ഒരു ദിവസത്തെ ദുഃഖാചരണം
ഞായറാഴ്ച ദേശീയ പതാക പകുതി താഴ്ത്തിക്കെട്ടും. ഔദ്യോഗിക പരിപാടികൾ ഉണ്ടാകില്ല
ഡൽഹി : എലിസബത്ത് രാജ്ഞിയുടെ മരണത്തിൽ ഇന്ത്യയിലും ദുഃഖാചരണം. ഞായറാഴ്ചയാണ് (സെപ്റ്റംബർ 11) ഒരു ദിവസത്തെ ദുഃഖാചരണം നടത്തുക. അന്ന് ദേശീയ പതാക പകുതി താഴ്ത്തിക്കെട്ടും. ഔദ്യോഗിക പരിപാടികൾ ഉണ്ടാകില്ലെന്നും കേന്ദ്ര ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.