പഴനിയ്ക്ക് പോയ സംഘം സംഞ്ചരിച്ച കാറും ബസും കൂട്ടിയിച്ചു, തിരുവനന്തപുരം സ്വദേശികളായ നാലുപേർക്ക് ദാരുണാന്ത്യം
ചെന്നൈ: തമിഴ്നാട് തൂത്തുക്കുടിയിലുണ്ടായ വാഹനാപകടത്തിൽ ഒരു കുടുംബത്തിലെ മൂന്നുപേരടക്കം നാല് മലയാളികൾക്ക് ദാരുണാന്ത്യം. തിരുവനന്തപുരം സ്വദേശികളായ എട്ടംഗ തീർത്ഥാടക സംഘമാണ് അപകടത്തിൽപ്പെട്ടത്. ചാല സ്വദേശികൾ പഴനിയിലേയ്ക്ക് പോകുന്ന വഴിയാണ് അപകടമുണ്ടായത്. ഇന്ന് പുലർച്ചെയായിരുന്നു അപകടം.അശോകൻ, ഭാര്യ ശൈലജ, കൊച്ചുമകൻ ആരവ് ( ഒരു വയസ്) എന്നിവരാണ് മരിച്ച ചാല സ്വദേശികൾ. നാലാമനെ തിരിച്ചറിയാൻ സാധിച്ചിട്ടില്ല. യാത്രയ്ക്കിടെ കാറിന്റെ ടയർ പൊട്ടി നിയന്ത്രണം വിട്ട് ബസിലിടിക്കുകയായിരുന്നു. രണ്ടു പേർ സംഭവസ്ഥലത്തുതന്നെ മരിച്ചു. കുഞ്ഞിന്റെ നേർച്ചയ്ക്കായാണ് കുടുംബം പഴനിയിലേയ്ക്ക് പോയത്.