നിയന്ത്രണംവിട്ട കാര്‍ മറിഞ്ഞത് കിണറ്റിലേക്ക്; കോയമ്പത്തൂരില്‍ മൂന്ന് കോളേജ് വിദ്യാര്‍ഥികള്‍ മരിച്ചു
കോയമ്പത്തൂര്‍: കാര്‍ കിണറ്റിലേക്ക് മറിഞ്ഞ് മൂന്ന് കോളേജ് വിദ്യാര്‍ഥികള്‍ മരിച്ചു. കോയമ്പത്തൂര്‍ വടവള്ളി സ്വദേശികളായ ആദേഷ്, രവികൃഷ്ണന്‍, നന്ദന് എന്നിവരാണ് മരിച്ചത്. എല്ലാവരും 18 വയസ്സ് പ്രായമുള്ളവരാണ്.
വെള്ളിയാഴ്ച പുലര്‍ച്ചെ ശിരുവാണി റോഡില്‍ തൊണ്ടാമുത്തൂര്‍ തെന്നനല്ലൂര്‍ മാരിയമ്മന്‍ കോവിലിന് സമീപമായിരുന്നു അപകടം. നിയന്ത്രണം വിട്ടെത്തിയ കാര്‍ 150 അടിയോളം താഴ്ചയുള്ള കിണറ്റിലേക്ക് മറിയുകയായിരുന്നു.
കോയമ്പത്തൂരിലെ സ്വകാര്യ കോളേജിലെ ബി.എസ്.സി. വിദ്യാര്‍ഥികളായ നാലുപേരാണ് കാറിലുണ്ടായിരുന്നത്. ഇവരില്‍ റോഷന് എന്നയാള്‍ മാത്രമാണ് അപകടത്തില്‍ രക്ഷപ്പെട്ടത്. ബാക്കി മൂന്നുപേരും കാറിനുള്ളില്‍ കുടുങ്ങികിടക്കുകയായിരുന്നു. കഴിഞ്ഞദിവസത്തെ ഓണാഘോഷം കഴിഞ്ഞ് വെള്ളിയാഴ്ച പുലര്‍ച്ചെ വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് വിദ്യാര്‍ഥികള്‍ അപകടത്തില്‍പ്പെട്ടതെന്നാണ് വിവരം.