കാസർകോട്:പൗരത്വ നിയമ ഭേദഗതിക്കെതിരെ ഇന്ന് എൻ.വൈ.എൽ നടത്തുന്ന രാപ്പകൽ സമരത്തിൽ കാന്തപുരം എ.പി.അബൂബക്കർ മുസ്ലിയാർ സംബന്ധിക്കും.നാല് മണിക്ക് തുടങ്ങുന്ന സമരമുഖത്ത് രാത്രി ഏഴുമണിയോടെ കാന്തപുരം എത്തുമെന്ന് സംഘാടകർ അറിയിച്ചു.ഐ.എൻ എൽ.സംസ്ഥാന -ജില്ലാ നേതാക്കളും ഇടതു-വലതുമുന്നണി നേതാക്കളും സാമൂഹ്യ സാംസ്കാരിക നേതാക്കളും സാന്നിധ്യമറിയ്ക്കും .