കല്ലമ്പലത്ത് ബൈക്കും ഓട്ടോയും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരൻ മരിച്ചു
തിരുവനന്തപുരം: തിരുവനന്തപുരം കല്ലമ്പലം ചാത്തമ്പറയിൽ ഓട്ടോയും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. ബൈക്ക് യാത്രക്കാരനായ ചത്തമ്പാറ കുന്നുവാരം സ്വദേശി സുധീർ (40) ആണ് മരിച്ചത്. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ സുധീറിനെ പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഓട്ടോയിലെ 3 യാത്രക്കാർക്കും പരിക്കേറ്റു. ഇവരെ ചാത്തമ്പാറയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നഗരൂർ – ചാത്തമ്പാറ റോഡിൽ ചപ്പാത്ത് മുക്കിലാണ് അപകടം ഉണ്ടായത്.