സുരക്ഷാ ഉദ്യോഗസ്ഥൻ ചമഞ്ഞ് അപരിചിതൻ അമിത് ഷായ്ക്കൊപ്പം, വൻ സുരക്ഷാ വീഴ്ച
മുംബയ്: കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്കൊപ്പം സുരക്ഷാ ഉദ്യോഗസ്ഥൻ ചമഞ്ഞ് കയറിയ ആൾ പിടിയിൽ. സംഭവത്തിൽ ഹേമന്ത് പവാർ എന്നയാളെ പൊലീസ് അറസ്റ്റ് ചെയ്തു. അതീവസുരക്ഷയുള്ളിടങ്ങളിലടക്കം ഇയാൾ പ്രവേശിച്ചതായാണ് വിവരം.ആന്ധ്രാപ്രദേശിലെ ഒരു എം.പിയുടെ പേഴ്സണൽ സ്റ്റാഫ് ആണ് പിടിയിലായ ഹേമന്ത് എന്നാണ് വിവരം. ആഭ്യന്തരമന്ത്രാലയത്തിന്റെ ഐ.ഡി. കാർഡ് ധരിച്ചു കൊണ്ടായിരുന്നു ഇയാൾ പരിപാടികളിൽ പങ്കെടുത്തിരുന്നത്. അതുകൊണ്ട് തന്നെ ആർക്കും സംശയം തോന്നിയിരുന്നില്ല. ഇയാൾ സുരക്ഷാ ക്രമീകരണങ്ങളുടെ മേൽനോട്ടക്കാരനെ പോലെയായിരുന്നു പെരുമാറിയിരുന്നതെന്ന് പൊലീസ് പറയുന്നു.അമിത് ഷായുടെ സന്ദർശനം ബുധനാഴ്ച അവസാനിച്ചിരുന്നു. എന്നാൽ സുരക്ഷാ വീഴ്ച ഇന്നാണ് അറിയുന്നത്.