തുണി ഉണക്കുന്നതിനിടെ കോണിപ്പടിയില്‍നിന്ന് വീണു, ഗുരുതര പരിക്ക്; ചികിത്സയിലിരിക്കെ യുവതി മരിച്ചു
നരിക്കുനി: അലക്കിയ തുണികള്‍ ഉണക്കുന്നതിനിടെ കോണിപ്പടിയില്‍നിന്ന് കാല്‍വഴുതിവീണ് ഗുരുതരമായി പരിക്കേറ്റ യുവതി മരിച്ചു.
പാറന്നൂര്‍ അടുക്കത്തുമ്മല്‍ അഷ്റഫിന്റെ ഭാര്യ ജംസീന(32) യാണ് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെ ബുധനാഴ്ച രാവിലെ മരിച്ചത്. മക്കള്‍: മുഹമ്മദ് സിനാന്, മുഹമ്മദ് അമന് ഹാദി. പിതാവ്: വള്ളിയേടത്ത് കുഴിയില്‍ ആലി.