കാഞ്ഞങ്ങാട്: ട്രാഫിക്ക് നിയന്ത്രണത്തിന്റെ കാര്യത്തില്‍ കാഞ്ഞങ്ങാടിന്റെ വഞ്ചി ഇപ്പോഴും തിരുനക്കര തന്നെ.കാഞ്ഞങ്ങാട്ടെ ഗതാഗത സംവിധാനം ആകെ കുത്തഴിഞ്ഞിട്ടും പോലീസ് കരയ്ക്കിരുന്ന് കാണുകയാണെന്ന് ആക്ഷേപമുണ്ട്.സദാസമയം തിരക്കേറിയ കാഞ്ഞങ്ങാട് ടൗണില്‍ മിനിറ്റുകളുടെ ഇടവേളകളിലുണ്ടാകുന്ന ഗതാഗതക്കുരുക്ക് നിയന്ത്രിക്കാന്‍ ഫലപ്രദമായ സംവിധാനങ്ങള്‍ ഒന്നുമില്ല.ടൗണിന്റെ വിവിധഭാഗങ്ങളില്‍ വിന്യസിച്ചിട്ടുള്ള ഹോംഗാര്‍ഡുമാരാണ് ടൗണിലെ ഗതാഗതം നിയന്ത്രിക്കുന്നത്.കാഞ്ഞങ്ങാട് ഏറ്റവും കൂടുതല്‍ കാല്‍നടയാത്രക്കാര്‍ റോഡ്മുറിച്ചു കടക്കുന്ന കോട്ടച്ചേരി ബസ്റ്റാന്റിന് മുന്നില്‍ റോഡില്‍ സീബ്രാവരകളുണ്ടെങ്കിലും ഡ്രൈവര്‍മാര്‍ ഇതൊന്നും ഗൗനിക്കാതെ തോന്നുംപടിയാണ് വാഹനമോടിക്കുന്നത്.ഇവിടെ ട്രാഫിക്ക് സിഗ്നല്‍ സംവിധാനങ്ങളൊന്നുമില്ലാത്തതിനാല്‍ വാഹനത്തിരക്ക് കുറയുന്നതുവരെ റോഡിനിരുവശത്തും കാത്തുനില്‍ക്കേണ്ട ഗതികേടിലാണ് കാല്‍നടയാത്രക്കാര്‍. ബസ്റ്റാന്റിന് മുന്‍വശത്തും കോട്ടച്ചേരി ട്രാഫിക്ക് സര്‍ക്കിള്‍ പരിസരത്തും ഹോംഗാര്‍ഡുമാര്‍ ഗതാഗത നിയന്ത്രണത്തിനുണ്ടെങ്കിലും ഈ സംവിധാനം ഫലപ്രദമല്ലെ ന്നാണ് ആക്ഷേപം.കോട്ടച്ചേരി ട്രാഫിക്ക് സര്‍ക്കിളിന് സമീപം സ്ഥാപിച്ചിരുന്ന ഇലട്രോണിക്ക് സിഗ്നല്‍ സംവിധാനം തകരാറിലായിട്ട് ഒരു വര്‍ഷത്തോളമായിട്ടും ഇതുവരെ നേരെയാക്കിയിട്ടില്ല.ഇലട്രോണിക്ക് സംവിധാനം നിലവില്‍ വന്നാല്‍ തുടരെയുണ്ടാകുന്ന ഗതാഗതകുരിക്കിന് കുറവുണ്ടാകും.ചന്ദ്രഗിരിപാലം താല്‍ക്കാലികമായി അടച്ചിട്ടത്തോടെ കെ.എസ്.ടി.പിറോഡ് വഴിയുള്ള ദീര്ഖദൂരവാഹനങ്ങളുടെ ഗതാഗതം കുറഞ്ഞിട്ടുണ്ട്.കാഞ്ഞങ്ങാടിന് സ്വന്തമായി പേരിനൊരു ട്രാഫിക് യൂണിറ്റുണ്ടെങ്കിലും ഇവിടേക്ക് പ്രത്യേക നിയമനങ്ങളൊന്നും നടന്നിട്ടില്ല.ഹൊസ്ദുര്‍ഗ്ഗ് പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ക്ക് അധികചുമതല നല്‍കിയാണ് ട്രാഫിക് യൂണിറ്റുണ്ടാക്കിയത്.സ്വന്തമായി ട്രാഫിക്ക്
പോലീസ് സ്റ്റേഷന് എന്ന കാഞ്ഞങ്ങാടിനന്റെ സ്വപ്നവും യാഥാര്‍ത്ഥ്യമായിട്ടില്ല.