കോട്ടയം: നിര്‍ത്തിയിട്ടിരുന്ന ബസിനടിയിലേക്ക് പിന്നില്‍ നിന്നെത്തിയ ബൈക്ക് ഇടിച്ചുകയറി. ബൈക്ക് യാത്രികന് പുതുപ്പള്ളി സ്വദേശി ഇ.ജി.ബിജു (45) നിസ്സാര പരുക്കുകളോടെ രക്ഷപ്പെട്ടു.കഞ്ഞിക്കുഴി – പുതുപ്പള്ളി റോഡില്‍ മാങ്ങാനം കുരിശിനു സമീപം ഇന്നലെ ഉച്ചയ്ക്ക് 1.15നാണ് അപകടം .
കോട്ടയം – തിരുവല്ല റൂട്ടില്‍ സര്‍വീസ് നടത്തിയിരുന്ന മറീന ബസ് യാത്രക്കാരനെ കയറ്റുന്നതിനിടെ കഞ്ഞിക്കുഴി ഭാഗത്തു നിന്നു പുതുപ്പള്ളിക്കു പോയ ബൈക്ക് നിയന്ത്രണം വിട്ട് ബസിനു പിന്നിലൂടെ അടിയിലേക്കു കയറിപ്പോയി.ബൈക്ക് നിയന്ത്രണം വിട്ടതാണ് അപകടകാരണമെന്നു പൊലീസ് പറഞ്ഞു. ഹെല്‍മറ്റ് ധരിച്ചതുകൊണ്ട് ബിജുവിന് കാര്യമായ പരുക്കേറ്റില്ല.