മമ്മൂട്ടിക്കയുമായുള്ള ബന്ധത്തിൽ ഉലച്ചിൽ വരാൻ കാരണക്കാരൻ ഞാനല്ല, അദ്ദേഹത്തിന്റെ ഫോൺ കോൾ വന്നാൽ ഇപ്പോഴും എഴുന്നേറ്റ് നിന്നേ സംസാരിക്കാറുള്ളൂ’; സുരേഷ് ഗോപി
മെഗാസ്റ്റാർ മമ്മൂട്ടിക്ക് പിറന്നാൾ ആശംസകൾ നേർന്ന് മലയാളികളുടെ പ്രിയ താരങ്ങൾ. സുരേഷ് ഗോപി, സിദ്ദിഖ്, കുഞ്ചാക്കോ ബോബൻ, കുഞ്ചൻ സംവിധായകരായ സത്യൻ അന്തിക്കാട്, കെ മധു എന്നിവരാണ് മമ്മൂക്കയെ കുറിച്ചുള്ള തങ്ങളുടെ അനുഭവങ്ങൾ കൗമുദി മൂവീസുമായി പങ്കുവച്ചിരിക്കുന്നത്.മമ്മൂക്കയുടെ ഫോൺ കോൾ വന്നുകഴിഞ്ഞാൻ എഴുന്നേറ്റ് നിന്നേ സംസാരിക്കാറുള്ളൂ എന്നാണ് സുരേഷ് ഗോപി പറയുന്നത്. അദ്ദേഹവുമായുള്ള ബന്ധത്തിന് അത്രയും ആഴമുണ്ട്, എന്നാൽ അതുപോലെ തന്നെ ഉലച്ചിലുകളും ഉണ്ടായിട്ടുണ്ടെന്നും അതിന് താൻ ഒരിക്കലും കാരണക്കാരനായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. മമ്മൂക്കയോടുള്ളത് സൗഹൃദമല്ല സഹോദര ബന്ധമാണെന്നാണ് നടൻ സിദ്ദിഖ് പറയുന്നത്. മമ്മൂക്ക തന്റെ അനിയനായി അഭിനയിച്ചേക്കും എന്നാൽ മമ്മൂക്കയുടെ അനിയനായി അഭിനയിക്കാൻ കഴിയുമെന്ന് തോന്നുന്നില്ലെന്നാണ് കുഞ്ചാക്കോ ബോബൻ പറയുന്നത്. ചെറുപ്പം മുതലേ അറിയാവുന്ന ആളാണ് മമ്മൂക്ക എന്നാണ് നടൻ കുഞ്ചൻ പറയുന്നത്. സേതുരാമയ്യർ സിബിഐ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ ഉണ്ടായ അനുഭവങ്ങളാണ് കെ മധു പങ്കുവയ്ക്കുന്നത്.