പേവിഷബാധയ്ക്കെതിരെ കാമ്പയിന് ; ഉറ്റവരെ കാക്കാം, പേവിഷത്തിനെതിരെ ജാഗ്രത
തിരുവനന്തപുരം: സംസ്ഥാനത്ത് നായകളില്‍ നിന്നുള്ള കടിയേല്‍ക്കുന്നവരുടെ എണ്ണം കൂടിയ സാഹചര്യത്തില്‍ ആരോഗ്യ വകുപ്പ് “ഉറ്റവരെ കാക്കാം: പേവിഷത്തിനെതിരെ ജാഗ്രത” എന്ന പേരില്‍ കാമ്പയിന് ആരംഭിക്കുമെന്നു മന്ത്രി വീണാ ജോര്‍ജ്. സ്കൂള്‍ കുട്ടികള്‍ക്കും ബോധവത്ക്കരണം നടത്തും.
ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
– മൃഗങ്ങള്‍ കടിച്ചാല്‍ ചെറിയ മുറിവാണെങ്കിലും അവഗണിക്കരുത്.
– പ്രഥമ ശുശ്രൂഷയ്ക്കും വാക്സിനേഷനും അതീവ പ്രധാന്യം.
– കടിയേറ്റ ഭാഗം എത്രയും വേഗം സോപ്പും വെള്ളവുമുപയോഗിച്ച് 15 മിനിറ്റോളം നന്നായി കഴുകുക.
– എത്രയും വേഗം ആശുപത്രിയിലെത്തിച്ച് വാക്സിനെടുക്കുക.
– മുറിവിന്റെ തീവ്രതയനുസരിച്ച് ആന്റി റാബിസ് വാക്സിനും (ഐ.ഡി.ആര്.വി.) ഇമ്മ്യൂണോഗ്ലോബുലിനുമാണ് എടുക്കുന്നത്.
– കൃത്യമായ ഇടവേളയില്‍ വാക്സിന് എടുത്തെന്ന് ഉറപ്പുവരുത്തണം.
– കടിയേറ്റ ദിവസവും തുടര്‍ന്ന് 3, 7, 28 എന്നീ ദിവസങ്ങളിലും വാക്സിന് എടുക്കണം.
– വാക്സിനെടുത്ത് കഴിഞ്ഞും രോഗലക്ഷണങ്ങള്‍ കണ്ടാല്‍ ഉടനെ ചികിത്സ തേടുക.
– വീടുകളില്‍ വളര്‍ത്തുന്ന നായകള്‍ക്ക് വാക്സിനേഷന് ഉറപ്പ് വരുത്തുക.
– മത്സ്യം, മാംസം തുടങ്ങിയ ആഹാരാവശിഷ്ടങ്ങള്‍ പൊതുസ്ഥലങ്ങളില്‍ വലിച്ചെറിയരുത്.
– പേവിഷബാധയ്ക്ക് നിലവിലുള്ള മികച്ച പ്രതിരോധമാണു പ്രഥമ ശുശ്രൂഷയും വാക്സിനേഷനും.