പയ്യന്നൂര്‍: ഇരൂരില്‍ വീടിനകത്ത് വൃദ്ധന്റെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍. ഇരൂര് സുബ്രഹ്മണ്യന് കോവിലിന് സമീപം താമസിക്കുന്ന വാസുവിന്റെ മൃതദേഹമാണ് കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയത്. തെങ്ങ് കയറ്റത്തൊഴിലാളിയാണ് ഇയാള്‍.
ഇന്നലെ രാത്രി എട്ട് മണിയോടെ പതിവ് പോലെ വാസു വീട്ടിലേക്ക് പോയിട്ടുണ്ടെന്നാണ് സമീപവാസികള്‍ പറയുന്നത്. വീടിന്റെ മുന്‍വശത്തെ വാതില്‍ തുറന്ന നിലയിലായിരുന്നു. ഭാര്യയും മകളുമുണ്ടെങ്കിലും വാസു വര്‍ഷങ്ങളായി തനിച്ചാണ് താമസിക്കുന്നത്. പയ്യന്നൂര്‍ പൊലീസെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി.