കാറിൻ്റെ തകരാർ പരിഹരിക്കുന്നതിനിടെ തെരുവുനായയുടെ കടിയേറ്റു, ആലുവയില്‍ 2 പേര് ചികിത്സ തേടി
കൊച്ചി: ആലുവയിലും തെരുവുനായ ആക്രമണം. നെടുവന്നൂരിൽ രണ്ടുപേർക്ക് തെരുവുനായയുടെ കടിയേറ്റു. നെടുവന്നൂർ സ്വദേശികളായ ഹനീഫ, ജോർജ് എന്നിവർക്കാണ് കടിയേറ്റത്. റോഡരികിൽ കാറിൻ്റെ തകരാർ പരിഹരിക്കുന്നതിനിടെയാണ് ഹനീഫയ്ക്ക് കടിയേറ്റത്. ഇരുവരും ആശുപത്രിയിൽ ചികിത്സ തേടി. സംസ്ഥാനത്ത് തെരുവുനായ ആക്രണം രൂക്ഷമാവുകയാണ്.
തെരുവുനായ ആക്രമണത്തെ തുടർന്ന് പേവിഷബാധയുടെ ലക്ഷണങ്ങളുമായി കോട്ടയം മെഡിക്കൽ കോളജിൽ ചികിൽസയിലായിരുന്ന പന്ത്രണ്ട് വയസുകാരി ഇന്നലെ മരിച്ചിരുന്നു. പേവിഷ പ്രതിരോധ കുത്തിവയ്പ്പ് എടുത്തിട്ടും പേവിഷ ബാധയേറ്റ് സംസ്ഥാനത്ത് ഈ വര്‍ഷം ഉണ്ടാകുന്ന അഞ്ചാമത്തെ മരണമാണ് പത്തനംതിട്ട പെരുനാട് സ്വദേശിനി അഭിരാമിയുടേത്.