വെള്ളം നിറഞ്ഞ റോഡിൽ സ്കൂട്ടർ തെന്നിവീണു, 23കാരി ഷോക്കേറ്റ് മരിച്ചു
ബംഗളൂരു: സ്കൂട്ടറിൽ നിന്ന് തെന്നിവീണ യുവതി വൈദ്യുതാഘാതമേറ്റ് മരിച്ചു. ബംഗളൂരുവിലെ സ്കൂളിൽ ജോലിചെയ്യുന്ന അഖില (23) ആണ് മരിച്ചത്. ഇന്നലെ രാത്രി ഒൻപതരയോടെ വൈറ്റ്ഫീൽഡിന് സമീപത്തായിരുന്നു സംഭവം.രാത്രി ജോലി കഴിഞ്ഞ് മടങ്ങവേ വെള്ളം നിറഞ്ഞുകിടന്ന റോഡിൽ സ്കൂട്ടർ തെന്നുകയായിരുന്നു. തുടർന്ന് വീഴാതിരിക്കുന്നതിനായി അഖില അടുത്തുണ്ടായിരുന്ന ഇലക്ട്രിക് പോസ്റ്റിൽ പിടിച്ചതും ഷോക്കേറ്റുവീണു. പിന്നാലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു. ഇലക്ട്രിസിറ്റി സംവിധാനങ്ങളുടെ തകരാറാണ് അഖിലയുടെ മരണത്തിന് കാരണമായതെന്ന് ബന്ധുക്കൾ ആരോപിച്ചു.