ക്രിക്കറ്റിന്റെ എല്ലാ ഫോർമാറ്റിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ച് സുരേഷ് റെയ്ന, ഇനി ഇന്ത്യയ്ക്ക് പുറത്ത് തിളങ്ങും
മുംബയ്: ഇന്ത്യൻ ഓൾറൗണ്ടർ സുരേഷ് റെയ്ന ക്രിക്കറ്റിന്റെ എല്ലാ ഫോർമാറ്റിൽ നിന്നും വിരമിച്ചു. സോഷ്യൽ മീഡിയയിലൂടെയാണ് 35കാരനായ താരം വിരമിക്കൽ പ്രഖ്യാപിച്ചത്. എന്റെ രാജ്യത്തെയും സംസ്ഥാനമായ യുപിയെയും പ്രതിനിധീകരിക്കാൻ കഴിഞ്ഞത് ഒരു തികഞ്ഞ ബഹുമതിയാണെന്ന് റെയ്ന കുറിച്ചു.അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് നേരത്തെ വിരമിച്ചിരുന്ന റെയ്ന വിദേശ ലീഗുകളിൽ കളിക്കുന്നതിന് വേണ്ടിയാണ് ഇപ്പോൾ അഭ്യന്തര ക്രിക്കറ്റിൽ നിന്നും ഐ.പി.എല്ലിൽ നിന്നും കൂടി വിരമിച്ചതെന്നാണ് വിവരങ്ങൾ. കഴിഞ്ഞ ഐ.പി.എല്‍ സീസണില്‍ റെയ്നയെ ടീമുകളൊന്നും സ്വന്തമാക്കിയിരുന്നില്ല.ദേശീയ ടീമിൽ നിന്ന് വിരമിച്ചാലും ആഭ്യന്തര മത്സരങ്ങളില്‍ കളിക്കുന്നവർക്ക് വിദേശ ലീഗുകളില്‍ കളിക്കാന്‍ ബി.സി.സി.ഐ അനുമതി നല്‍കില്ല. അനുമതിയില്ലാതെ വിദേശ ലീഗുകളില്‍ കളിക്കാൻ പോയാൽ പിന്നീട് ആ താരത്തിന് ക്രിക്കറ്റ് ബോര്‍ഡിന്റെ ആനുകൂല്യങ്ങൾ നഷ്ടമാകും.നിന്നും വിരമിക്കാത്തവര്‍ക്ക് വിദേശ ലീഗുകളില്‍ കളിക്കാന്‍ ബിസിസിഐ അനുമതി നല്‍കാറില്ല. ബി.സി.സി.ഐയുടെ അനുമതിയില്ലാതെ വിദേശ ലീഗുകളില്‍ കളിക്കുകയാണെങ്കില്‍ പിന്നീട് ആ താരത്തിന് ക്രിക്കറ്റ് ബോര്‍ഡിന്റെ ആനുകൂല്യങ്ങളെല്ലാം നഷ്ടമാകും. ഇതേതുടര്‍ന്ന് അന്താരാഷ്ട്ര, ആഭ്യന്തര മത്സരങ്ങളില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ച ഇന്ത്യന്‍ താരങ്ങള്‍ മാത്രമാണ് വിദേശ ലീഗുകളില്‍ കളിച്ചിട്ടുള്ളത്.