പച്ചക്കറിക്ക് തീ വില,ബീൻസ്, നാടൻ പയർ, മുരിങ്ങക്കാ വില നൂറ് കടന്നു,ഓണവിപണിയില്‍ കച്ചവടക്കാരുടെ വന്‍ കൊള്ള,
തിരുവനന്തപുരം:സംസ്ഥാനത്ത് പച്ചക്കറിക്ക് തീ വില.വില കൂടിയത് മൂന്ന് ദിവസത്തിനുള്ളിൽ.പല ഇനങ്ങൾക്കും നാലു മടങ്ങ് വരെ വില കൂടി
വില കൂട്ടിയത് ഓണവിപണി ലക്ഷ്യമിട്ടെന്ന് വ്യാപാരികൾ പറഞ്ഞു.അയൽ സംസ്ഥാനങ്ങളിലെ ശക്തമായ മഴയും വില കൂടാൻ കാരണമായി.ബീൻസ് നാടൻ പയർ മുരിങ്ങക്കാ വില സെഞ്ച്വറി കടന്നു.കഴിഞ്ഞയാഴ്ച 20 രൂപ ഉണ്ടായിരുന്ന വെണ്ടയ്ക്ക് ഇന്ന് വില 80 രൂപ.തക്കാളി ബീൻസ് പടവലം എന്നിവയ്ക്കെല്ലാം വില കുത്തനെ കൂടി.ചാല കമ്പോളത്തിൽ ഇന്നത്തെയും കഴിഞ്ഞ ആഴ്ചത്തെയും വിലവിവരപ്പട്ടിക കാണുക
വെണ്ട- 20..80
തക്കാളി 20..60
ബീൻസ് 45..120
മുരിങ്ങക്ക. 30..100
നാടൻ പയർ 70..140
പടവലം. 30.. 60
അരി വില കുതിക്കുന്നു; ജയയ്ക്കും ജ്യോതിക്കും 10 രൂപ കൂടി, മട്ടയ്ക്ക് കൂടിയത് 6 രൂപയോളം