എഞ്ചിനിയറിംഗ് എൻട്രൻസ് റാങ്ക് ലിസ്റ്റ് പ്രഖ്യാപിച്ചു, ഇടുക്കി സ്വദേശി വിശ്വനാഥിന് ഒന്നാം റാങ്ക്, ഫോണിൽ വിളിച്ച് അഭിനന്ദിച്ച് മന്ത്രി
തിരുവനന്തപുരം: കേരള എഞ്ചിനിയറിംഗ് പ്രവേശനത്തിനുള്ള റാങ്ക് പട്ടിക പ്രഖ്യാപിച്ച് ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ.ബിന്ദു. 58,570 പേർ യോഗ്യത നേടി. 77,005 പേരാണ് ആകെ പരീക്ഷയെഴുതിയത്. ഇടുക്കി ആനക്കര സ്വദേശി വിശ്വനാഥ് ആനന്ദിനാണ് ഒന്നാം റാങ്ക്. വിശ്വനാഥിനെ മന്ത്രി ഫോണിൽ വിളിച്ച് അഭിനന്ദിച്ചു.തിരുവനന്തപുരം സ്വദേശി തോമസ് ബിജു രണ്ടാം റാങ്ക് നേടി. കൊല്ലം തിരുമുല്ലാവാരം സ്വദേശി നവ്ജ്യോദ് ബി കൃഷ്ണനാണ് മൂന്നാം റാങ്ക്. തൃശൂർ മുളങ്കുന്നത്തുകാവ് സ്വദേശിനി ആൻ മരിയയും വയനാട് സ്വദേശി അനുപം ജോയിയുമാണ് നാലും അഞ്ചും റാങ്കുകൾ നേടിയത്.