സൽമാനെ പോലെ അരയിൽ ഗ്ലാസുമായെത്തുന്ന ചങ്ക് നിങ്ങൾക്കും ഇല്ലേ! പാർട്ടിയിൽ നടൻ എത്തിയത് പോക്കറ്റിൽ ഗ്ലാസുമായി, വീഡിയോ വൈറൽ
ബോളിവുഡ് നടൻ സൽമാൻ ഖാന്റെ ഒരു വീഡിയോ ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ നിറഞ്ഞോടുകയാണ്. കാറിൽ നിന്നും പുറത്ത് ഇറങ്ങവേ പകുതി നിറച്ച ഗ്ലാസ് തന്റെ പാന്റിന്റെ പോക്കറ്റിലേക്ക് തിരുകുന്ന വീഡിയോയാണ് പുറത്തായത്. അംഗരക്ഷകർ ചുറ്റുമുള്ളവരെ പരമാവധി അകറ്റിയെങ്കിലും ആരോ ഈ ദൃശ്യം പകർത്തുകയായിരുന്നു. മുറാദ് ഖേതാനിയുടെ ജന്മദിന പാർട്ടിയിൽ പങ്കെടുക്കാനെത്തിയപ്പോഴാണ് സൽമാൻ ഗ്ലാസുമായെത്തിയത്. എന്നാൽ സൽമാൻ ഇത്തരത്തിൽ ഗ്ലാസുമായി എത്തുന്നത് ആദ്യമായിട്ടല്ലെന്നും, ഇതിന് മുൻപ് ബിഗ് ബോസിന്റെ ഒരു എപ്പിസോഡിലും പോക്കറ്റിൽ ഗ്ലാസ് സൂക്ഷിച്ചിരുന്നതായും ആരാധകർ പറയുന്നു.