ചട്ടഞ്ചാല്‍ വ്യവസായ എസ്റ്റേറ്റ് ചുറ്റുമതില്‍ പ്രവൃത്തി തുടങ്ങി
ചട്ടഞ്ചാല്‍ :വ്യവസായ വാണിജ്യ വകുപ്പിന്റെ ചട്ടഞ്ചാല്‍ വ്യവസായ എസ്റ്റേറ്റിന് നിര്‍മിക്കുന്ന ചുറ്റുമതിലിന്റെ പ്രവൃത്തി ഉദ്ഘാടനം സി.എച്ച്.കുഞ്ഞമ്പു എം.എല്‍.എ നിര്‍വ്വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണന് അധ്യക്ഷത വഹിച്ചു. കാസര്‍കോട് വികസന പാക്കേജില്‍ ഉള്‍പ്പെടുത്തി
2 കോടി 90 ലക്ഷം രൂപ ചിലവിലാണ് ചുറ്റുമതില്‍ നിര്‍മിക്കുന്നത്. കാസര്‍കോട് വികസന പാക്കേജ് സ്പെഷ്യല്‍ ഓഫീസര്‍ ഇ.പി.രാജ്മോഹന്‍, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷാനവാസ് പാദൂര്‍, ചെമ്മനാട് പഞ്ചായത്ത് പ്രസിഡന്റ് സുഫൈജ അബൂബക്കര്‍, ഹാര്‍ബര്‍ എഞ്ചിനീയറിംഗ് കാസര്‍കോട് ഡിവിഷന് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ എ.മുഹമ്മദ് അഷ്റഫ്, ചട്ടഞ്ചാല്‍ ഇന്‍ഡസ്ട്രിയല്‍ എസ്റ്റേറ്റ് ഡെവലപ്മെന്റ് അസോസിയേഷന് സെക്രട്ടറി വി. തമ്പാന്, ചെമ്മനാട് ഗ്രാമ പഞ്ചായത്ത് മെമ്പര്‍ ടി.പി നിസാര്‍ തുടങ്ങിയവര്‍ സംസാരിച്ചു. ജില്ലാ വ്യവസായ കേന്ദ്രം ജനറല്‍ മാനേജര്‍ കെ.സജിത് കുമാര്‍ സ്വാഗതവും ജില്ലാ വ്യവസായ കേന്ദ്രം അസി. ഡയറക്ടര്‍ കെ.പി.സജീര്‍ നന്ദിയും പറഞ്ഞു.