ഓണത്തോടനുബന്ധിച്ച് പമ്പുകളിൽ നടത്തിയ പരിശോധനയിൽ കണ്ടെത്തിയത് പെട്രോളടിക്കാൻ കയറുന്നവരിൽ ഭൂരിഭാഗവും ശ്രദ്ധിക്കാത്ത ഒരു കാര്യം
വടകര: ഓണത്തോടനുബന്ധിച്ച് താലൂക്ക് സപ്ലൈ ഓഫീസറും സംഘവും ഫില്ലിം സ്റ്റേഷനുകളിൽ പരിശോധന കടുപ്പിച്ചു. നാദാപുരത്തെ സൂര്യ പെട്രോൾ പമ്പ്, ഓർക്കാട്ടേരിയിലെ റോയൽ പെട്രോളിയം പമ്പ് എന്നിവിടങ്ങളിലാണ് കഴിഞ്ഞ ദിവസം പരിശോധന നടത്തിയത്. നാദാപുരത്തെ സൂര്യ പെട്രോൾപമ്പിൽ ടോയ്ലറ്റിന്റെ ഇരുമ്പ് വാതിൽ താഴിട്ട്പൂട്ടി അടച്ച നിലയിലും വൃത്തി ഇല്ലാതെയും ആവശ്യമായ സുരക്ഷിതത്വം ഇല്ലാതെയും പ്രവർത്തിക്കുന്നതായി കണ്ടെത്തി. ടോയ്ലറ്റിന് മുന്നിലായി ജനറേറ്റർ പ്രവർത്തിക്കുകയും തൊട്ടടുത്തുതന്നെ ഇലക്ടിക്കൽ സർവീസ് വയർ അപകടകരമായാണ് താഴ്ന്നു കിടക്കുന്നത്. പെട്രോൾ പമ്പിൽ ഫ്രീ എയർ പ്രവർത്തിക്കുന്നില്ല, എക്സ്പെയറി ഡേറ്റ് ഇല്ലാത്ത ഫയർ എസ്റ്റിംഗിഷർ ഉപയോഗിക്കുന്നതായും ഇലക്ട്രിക്കൽ ഷോർട്ട് സർക്യൂട്ട് തീ അണയ്ക്കുന്ന പത്യേക എക്സ്റ്റിംഗ്യൂഷർ (കാ ബൺ ഡയോക്ലൈഡ് ഫയർ എകസ്റ്റിംഗ്ഷർ ) ഉപയോഗിക്കുന്നില്ല എന്നും കണ്ടെത്തി.ഇതിനു പുറമെ പമ്പിനോട് ചേർന്ന് തന്നെഷീറ്റ് കൊണ്ട് നിർമ്മിച്ച അനധികൃത മുറിയും കണ്ടെത്തി.ഓർക്കാട്ടേരിയിലെ റോയൽ പെട്രോൾ പമ്പിലെ ടോയ്ലറ്റിന്റെ വാതിൽ ഉള്ളിൽനിന്ന് അടക്കാൻ പറ്റാത്ത വിധത്തിലായിരുന്നു.പുറമേരി ഫില്ലിം സ്റ്റേഷനിൽ അപാകതകൾ കണ്ടെത്താൻ കഴിയാത്ത വിധം പ്രവർത്തിക്കുന്നതായും മനസിലായി. താലൂക്കിലെ മുഴുവൻ പെട്രോൾ പമ്പിലും നിർബന്ധമായും ശുദ്ധമായ കുടിവെള്ള സൗകര്യം ഏർപ്പെടത്തേണ്ടതാണ്. ഇക്കാര്യം ഉപഭോക്താക്കൾ കാണുന്ന സ്ഥലത്ത് എഴുതി പ്രദർശിപ്പിക്കേണ്ടതും കുടിവെള്ളം സൗകര്യപ്രദമായ സ്ഥലത്ത് സജ്ജീകരിക്കേണ്ടതുമാണ്.പമ്പുകളിൽ നിർബന്ധമായും ടോയ്ലറ്റ് സൗകര്യം വൃത്തിയുള്ളതായിരിക്കുകയും അടച്ചുറപ്പുള്ളതും ആയിരിക്കണം. ഇവ യാതൊരു കാരണവശാലും പുറമേ നിന്ന് പൂട്ടിയിടാൻ പാടില്ല. കൂടാതെ വാഹനങ്ങൾക്ക് ഫ്രീ എയർ ഉം ലഭ്യമാക്കേണ്ടതാണ് . ഗുണ പരിശോധന സൗകര്യവും പരാതിപ്പെടാനുള്ള ഫോൺ നമ്പർ പ്രവർത്തി സമയം എന്നിവ എഴുതി പ്രദർശിപ്പിക്കണമെന്നും അറിയിച്ചു. പരിശോധനയിൽ താലൂക്ക് സപ്ലൈ ഓഫിസർ സജീവൻ ടി സി, റേഷനിംഗ് ഇൻസ്പെക്ടർമാരായ ശ്രീധരൻ കെ കെ, ബിനി ജി എസ് , ജീവനക്കാരായ ശ്രീജിത് കുമാർ കെ.പി , ഗോപാലകൃഷ്ണൻ ഇ കെ എന്നിവർ പങ്കെടുത്തു