‘ബ്രഹ്മാസ്ത്ര’യിൽ പ്രതീക്ഷ അർപ്പിച്ച് ബോളിവുഡ്, റിലീസിന് മുൻപ് വിറ്റഴിഞ്ഞത് ഒരു ലക്ഷത്തിലധികം ടിക്കറ്റുകള്‍
കഴിഞ്ഞ കുറച്ച് നാളുകളായി ബോളിവുഡ് ഒട്ടാകെ കടുത്ത പ്രതിസന്ധിയിലാണ്. ബോയ്കോട്ട് ക്യാംപെയ്നുകളും തുടർ പരാജയങ്ങളിലുമൊക്കെയായി തകർന്ന് നിൽക്കുന്ന ബോളിവുഡ് ഇപ്പോൾ പ്രതീക്ഷ വയ്ക്കുന്നത് ‘ബ്രഹ്മാസ്ത്ര പാർട്ട് വൺ: ശിവ’ എന്ന ചിത്രത്തിലാണ്.രൺബീർ കപൂർ, അമിതാഭ് ബച്ചൻ, ആലിയ ഭട്ട്, നാഗാർജുന എന്നിവർ ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. അയൻ മുഖർജി ഒരുക്കുന്ന ഈ ബ്രഹ്മാണ്ഡ ചിത്രം മൂന്ന് ഭാഗങ്ങളായിട്ടാണ് പുറത്തിറങ്ങുന്നത്. ചിത്രത്തിന്റെ ദക്ഷിണേന്ത്യൻ വിതരണാവകാശം സ്വന്തമാക്കിയിരിക്കുന്നത് സംവിധായകൻ എസ്.എസ്. രാജമൗലിയാണ്. തമിഴ്, തെലുങ്ക്, കന്നഡ, മലയാളം എന്നീ ഭാഷകളിൽ രാജമൗലി ഈ ചിത്രം തിയറ്ററുകളിലെത്തിക്കും.കരൺ ജോഹറിന്റെ ധർമ്മ പ്രൊഡക്ഷൻസ്, ഫോക്സ് സ്റ്റാർ സ്റ്റുഡിയോസ്, പ്രൈം ഫോക്കസ്, സ്റ്റാർലൈറ്റ് പിക്ചേഴ്സ് എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. 2022 സെപ്തംബർ ഒൻപതിന് ചിത്രത്തിന്റെ ആദ്യ ഭാഗം റിലീസ് ചെയ്യും.ഇപ്പോഴിതാ അഡ്വാൻസ് ബുക്കിംഗ് തുടങ്ങിയതിന് പിന്നാലെ വമ്പൻ സ്വീകരണമാണ് ‘ബ്രഹ്മാസ്ത്ര’യ്ക്ക് ലഭിക്കുന്നത്. ഒരു ലക്ഷത്തിലധികം ടിക്കറ്റുകള്‍ ഇതിനകം വിറ്റുപോയെന്ന് രാജ്യത്ത പ്രമുഖ സിനിമാശൃംഖലയായ പി.വി.ആര് അറിയിച്ചിരിക്കുന്നത്. ചിത്രത്തിന്റെ ആകെ ബഡ്ജറ്റ് 410 കോടിയാണ്.