പെരുമാതുറയിൽ മത്സ്യബന്ധന ബോട്ട് മറിഞ്ഞ് രണ്ട് മരണം, 10 പേരെ കാണാതായി, രക്ഷാപ്രവർത്തനം തുടരുന്നു
തിരുവനന്തപുരം:പെരുമാതുറ മുതലപ്പൊഴിയിൽ മത്സ്യബന്ധന ബോട്ട് മറിഞ്ഞ് രണ്ട് പേർ മരിച്ചു. 10 മത്സ്യത്തൊഴിലാളികളെ കാണാനില്ല. ബോട്ടിലുണ്ടായിരുന്ന 13 പേർ നീന്തി രക്ഷപ്പെട്ടു. മരിച്ചവർ വർക്കല സ്വദേശികളാണെന്നാണ് റിപ്പോർട്ട്. വർക്കലയിൽ നിന്ന് മത്സ്യബന്ധനത്തിന് പോയവരാണ് ബോട്ടിലുണ്ടായിരുന്നത്. ശക്തമായ കാറ്റിൽപ്പെട്ടാണ് ബോട്ട് മറിഞ്ഞത്. മത്സ്യത്തൊഴിലാളികളും കോസ്റ്റൽപൊലീസും രക്ഷാപ്രവർത്തനം തുടരുകയാണ്. ഇരുപത്തിമൂന്നുപേരാണ് ബോട്ടിലുണ്ടായിരുന്നത്.പരിക്കേറ്റവരെ ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിലെത്തിച്ചു. ഗുരുതരമായി പരിക്കേറ്റവരെ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയേക്കും.