എന്റെ അച്ഛനായി അഭിനയിക്കുന്നതിൽ കുഴപ്പമുണ്ടോയെന്ന് ചോദിച്ചപ്പോൾ ലാലേട്ടന്റെ മറുപടി ഇതായിരുന്നു; വെളിപ്പെടുത്തലുമായി പൃഥ്വിരാജ്
മോഹൻലാലും പൃഥ്വിരാജും അച്ഛനും മകനുമായിട്ട് അഭിനയിച്ച ചിത്രമായിരുന്നു ബ്രോ ഡാഡി. തന്റെ പിതാവായിട്ടാണ് ചിത്രത്തിൽ അഭിനയിക്കേണ്ടതെന്ന് പറഞ്ഞപ്പോഴുള്ള മോഹൻലാലിന്റെ പ്രതികരണത്തെക്കുറിച്ച് വെളിപ്പെടുത്തിയിരിക്കുകയാണ് സംവിധായകൻ കൂടിയായ പൃഥ്വിരാജ് ഇപ്പോൾ.
സൂം വഴിയാണ് ലാലേട്ടനോട് കഥ പറഞ്ഞത്. തന്റെ അച്ഛനായി അഭിനയിക്കുന്നതിൽ കുഴപ്പമുണ്ടോയെന്ന് ചോദിച്ചപ്പോൾ അതിനെന്താ മോനെ എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. കഥാപാത്രവും സിനിമയും ഇഷ്ടപ്പെടുകയാണെങ്കിൽ മോഹൻലാലും മമ്മൂട്ടിയും തീർച്ചയായും ഇത്തരം വേഷങ്ങൾ ചെയ്തിരിക്കുമെന്നും പൃഥ്വിരാജ് വ്യക്തമാക്കി.ലൂസിഫറിലെ കഥാപാത്രത്തെക്കുറിച്ച് പറഞ്ഞപ്പോഴുണ്ടായ മോഹൻലാലിന്റെ പ്രതികരണത്തെക്കുറിച്ചും പൃഥ്വിരാജ് വെളിപ്പെടുത്തി. ‘മോനേ ഈ സ്റ്റീഫൻ ഒരുപാട് സങ്കടം ഉള്ളിൽ കൊണ്ട് നടക്കുന്നയാളാണല്ലേ എന്നായിരുന്നു ലാലേട്ടന്റെ ചോദ്യം. ഹീറോയിസഫും ദേഷ്യവുമൊക്കെ സിനിമയിൽ കാണിക്കുന്നുണ്ടെങ്കിലും സ്റ്റീഫഴറെ ഉള്ളിന്റെയുള്ളിൽ സങ്കടം ഉണ്ട്. അത് ആദ്യ ചർച്ചയിൽ തന്നെ ലാലേട്ടൻ മനസിലാക്കി.’- പൃഥ്വിരാജ് പറഞ്ഞു.