‘പ്രൊമോഷന്റെ പേരിൽ സ്വന്തം കുഞ്ഞിനെ പോലും വെറുതേ വിടില്ല’; ആലിയ ഭട്ടിനെതിരെ വിമർശനവുമായി ആരാധകർ
ബോളിവുഡിലെ വൻ താരനിര അണിനിരക്കുന്ന ചിത്രമാണ് ബ്രഹ്മാസ്ത്ര. രണ്‍ബീര്‍ കപൂറും ആലിയ ഭട്ടുമാണ് സിനിമയിൽ പ്രധാന വേഷത്തിലെത്തുന്നത്. ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി താരങ്ങളും സംവിധായകന് അയാന് മുഖര്‍ജിയും നിര്‍മ്മാതാവ് കരണ്‍ ജോഹറും കഴിഞ്ഞ ദിവസം ഹൈദരാബാദിൽ എത്തിയിരുന്നു.പ്രൊമോഷന് പരിപാടിയില്‍ എല്ലാവരുടേയും ശ്രദ്ധ നേടിയത് പിങ്ക് നിറത്തിലുള്ള ഷറാറ ധരിച്ചെത്തിയ ആലിയ ഭട്ട് ആയിരുന്നു. വസ്ത്രത്തിന്റെ പിന്‍വശത്തായി ബേബി ഓണ്‍ ബോര്‍ഡ് എന്നെഴുതിയിരുന്നു. വേദിയില്‍ വച്ച് കരണ്‍ ജോഹര്‍, ആലിയയോട് തിരിഞ്ഞ് നിന്ന് തന്റെ വസ്ത്രത്തിന്റെ പിന്‍വശത്തെഴുതിയ വാക്കുകള്‍ സദസിന് കാണിച്ചു കൊടുക്കാന്‍ ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഇതിനെതിരെ സമൂഹമാദ്ധ്യമങ്ങളിൽ കടുത്ത വിമർശനമാണ് ഉയർന്നിരിക്കുന്നത്. സിനിമയുടെ പ്രൊമോഷന് ഏതറ്റം വരെയും പോകുമെന്നും സ്വന്തം കുഞ്ഞിനെ പോലും വെറുതെ വിടില്ലെന്നുമുള്ള കമന്റുകളാണ് ചിത്രത്തിന് താഴെ വന്നത്.