ക്ലോസറ്റിനകത്ത് മൂർഖൻ പാമ്പ് നിലയുറപ്പിച്ചത് മൂന്ന് മാസം; ബുള്ളറ്റിനടിയിൽ നിന്ന് വാവയ്ക്ക് കിട്ടിയത് മറ്റൊരു ‘ഭീകരൻ’
തിരുവനന്തപുരം ജില്ലയിലെ മെഡിക്കൽ കോളേജിനടുത്തുള്ള ഒരു വീട്ടിന് മുന്നിലാണ് സംഭവം. ബുള്ളറ്റ് എടുക്കാൻ ചെന്നപ്പോൾ വീട്ടുടമ കണ്ടത് അതിനടിയിൽ ഒരു പാമ്പ് . പേടിച്ച് ഉടൻ തന്നെ വാവ സുരേഷിനെ വിളിച്ചു. വീട്ടുമുറ്റത്തെത്തി ബുള്ളറ്റിനടിയിൽ പരിശോധിച്ചു.snake-masterമൂർഖൻ പാമ്പാണ് വാവ സുരേഷിന് മുന്നിലെത്തിയത്. വീടിനോട് ചേർന്ന പറമ്പ് വൃത്തിയാക്കിയിരുന്നു, ഇവിടെ നിന്നായിരിക്കാം ഈ പാമ്പ് എത്തിയതെന്ന സംശയവും വാവ പങ്കുവച്ചു. കൂടാതെ ക്ലോസറ്റിനകത്ത് മൂന്ന് മാസത്തോളം മൂർഖൻ പാമ്പ് ഇരുന്ന സംഭവത്തെക്കുറിച്ചും വാവ പറയുന്നു. കാണുക സ്നേക്ക് മാസ്റ്ററിന്റെ ഈ എപ്പിസോഡ്…