രാജ്യത്തിനിത് അഭിമാന നിമിഷം; യു കെയെ പിന്തള്ളി ലോകത്തിലെ അഞ്ചാമത്തെ വലിയ സമ്പത്തിക ശക്തിയായി ഇന്ത്യ
ന്യൂഡൽഹി: ലോകത്തിലെ അഞ്ചാമത്തെ വലിയ സാമ്പത്തിക ശക്തിയായി ഇന്ത്യ. അഞ്ചാമതായിരുന്ന യു കെയെ ആറാം സ്ഥാനത്തേക്ക് പിന്തള്ളിയാണ് ഇന്ത്യ നേട്ടം കൈവരിച്ചതെന്ന് അന്താരാഷ്ട്ര നാണയ നിധിയിൽ നിന്നുള്ള ജിഡിപി കണക്കുകൾ ഉദ്ധരിച്ച് ബ്ലൂംബെർഗ് റിപ്പോർട്ട് ചെയ്യുന്നു.
2021 ലെ അവസാന മൂന്ന് മാസങ്ങളിൽ ബ്രിട്ടനെ ആറാം സ്ഥാനത്തേക്ക് തള്ളി ഇന്ത്യ അഞ്ചാമത്തെ വലിയ സമ്പദ്വ്യവസ്ഥയായെന്നാണ് റിപ്പോർട്ടുകൾ. അവസാന പാദത്തിൽ ഇന്ത്യൻ സമ്പദ്വ്യവസ്ഥയുടെ ‘നാമമാത്ര’ മൂല്യം 854.7 ബില്യൺ ഡോളറായിരുന്നു. യുകെയിൽ ഇത് 814 ബില്യൺ ഡോളറായിരുന്നു. അവസാന ദിനത്തിലെ ഡോളർ വിനിമയ നിരക്ക് അടിസ്ഥാനമാക്കിയുള്ളതാണ് ഈ കണക്കുകൾ.നടപ്പ് സാമ്പത്തിക വർഷത്തിന്റെ ആദ്യ പാദത്തിലും ഇന്ത്യ ലീഡ് നിലനിർത്തിയിരുന്നുവെന്നാണ് അന്താരാഷ്ട്ര നാണയ നിധിയുടെ ജിഡിപി കണക്കുകൾ വ്യക്തമാക്കുന്നത്. ഇന്ത്യയുടെയും യു കെയുടെയും സമീപ മാസങ്ങളിലെ സാമ്പത്തിക പാതയാണ് ഏറ്റവും പുതിയ റിപ്പോർട്ടിൽ പറയുന്നത്.കഴിഞ്ഞ നാല് പതിറ്റാണ്ടിനിടയിലെ ഏറ്റവും വേഗത്തിലുള്ള പണപ്പെരുപ്പത്തിനാണ് യു കെ സാക്ഷ്യം വഹിക്കുന്നത്. 2024 വരെ നീണ്ടുനിൽക്കുന്ന മാന്ദ്യ ഭീഷണി രാജ്യം നേരിടുന്നുണ്ടെന്ന് ബാങ്ക് ഒഫ് ഇംഗ്ലണ്ട് റിപ്പോർട്ട് ചെയ്തിരുന്നു. ബോറിസ് ജോൺസന്റെ രാജിയെ തുടർന്നുള്ള നേതൃമാറ്റത്തിനിടയിൽ ഭരണകക്ഷിയായ കൺസർവേറ്റീവ് പാർട്ടിക്ക് കനത്ത തിരിച്ചടിയാണ് ഏറ്റവും പുതിയ സാമ്പത്തിക പ്രകടനം.അതേസമയം, ഇന്ത്യൻ സമ്പദ്വ്യവസ്ഥ ഈ വർഷം ഏഴ് ശതമാനത്തിലധികം വളർച്ച നേടുമെന്നാണ് കണക്കുകൂട്ടൽ. ഏകദേശം ഒരു പതിറ്റാണ്ട് മുമ്പ് ഇന്ത്യ ലോകത്തിലെ പതിനൊന്നാമത്തെ വലിയ സമ്പദ്വ്യവസ്ഥയായിരുന്നു,