കാസർകോട്: പൗരത്വഭേദഗതി നിയമം പിൻവലിക്കണമെന്നാവശ്യപ്പെട്ടു റിപ്പബ്ലിക് ദിനത്തിൽ എൽഡിഎഫ് നേതൃത്വത്തിൽ കേരളത്തിന്റെ വടക്ക്മുതൽ തെക്ക്വരെ നടത്തുന്ന മനുഷ്യമഹാശൃംഖലയുടെ ജില്ലയിലെ ഒരുക്കം പൂർത്തിയായി. കാസർകോട് പുതിയ ബസ്സ്റ്റാൻഡിൽ തുടങ്ങി അതിർത്തിയായ കാലിക്കടവ് വരെയുള്ള 45 കിലോമീറ്റർ ദൈർഘ്യത്തിലാണ് ജില്ലയിൽ മനുഷ്യശൃംഖല തീർക്കുക. കെഎസ്ടിപി റോഡിലുടെ കാഞ്ഞങ്ങാട് നഗരം വഴി ദേശീയപാതയിലൂടെ തീർക്കുന്ന ശൃംഖല ജനപങ്കാളിത്തത്താൽ ചരിത്ര സംഭവമാകും. എൽഡിഎഫാണ് ആഹ്വാനം ചെയ്തതെങ്കിലും കേന്ദ്ര സർക്കാരിന്റെ ഭ്രാന്തൻ നയങ്ങളിൽ പ്രതിഷേധമുള്ള ജനാധിപത്യ മതേതര വിശ്വാസികൾ മുഴുവൻ അണിനിരക്കുമെന്ന് എൽഡിഎഫ് നേതാക്കൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. 26ന് പകൽ മൂന്നിന് നിശ്ചിത സ്ഥലത്ത് ശൃംഖലയിൽ അണിചേരുന്നവർ എത്തും. മൂന്നരയോടെ അണിനിരക്കാനാരംഭിക്കും. നാലിന് ശൃംഖല തീർക്കും. ഭരണഘടനയുടെ ആമുഖം വായിച്ചു പ്രതിജ്ഞയെടുക്കും. എല്ലാ പ്രധാന കേന്ദ്രങ്ങളിലും പൊതുയോഗങ്ങൾ ഉണ്ടായിരിക്കും.ശൃംഖലയുടെ മുന്നോടിയായി നടത്തിയ പ്രചാരണപ്രവർത്തനങ്ങൾക്ക് ജനങ്ങളിൽ നിന്ന് നല്ല പ്രതികരണമാണ് ലഭിച്ചതെന്നും നേതാക്കൾ പറഞ്ഞു.ഗൃഹസന്ദർശനം, കുടുംബയോഗങ്ങൾ എന്നിവയും നാല് ദിവസം നീണ്ട വാഹന പ്രചാരണജാഥയും നടത്തി. രാജ്യം നേരിടുന്ന വിപത്ത് തിരിച്ചറിഞ്ഞു മുഴുവനാളുകളും മനുഷ്യമഹാശൃംഖലയിൽ അണിചേരണമെന്ന് നേതാക്കൾ അഭ്യർഥിച്ചു.
എൽഡിഎഫ് ജില്ല കൺവീനർ കെ പി സതീഷ് ചന്ദ്രൻ, ടി കൃഷ്ണൻ, കെ മുഹമ്മദ് ഹനീഫ, അസീസ് കടപ്പുറം, പി പി രാജു, അഹമ്മദലി കുമ്പള, രതീഷ് പുതിയ പുരയിൽ എന്നിവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.അണിനിരക്കേണ്ടത് ഇങ്ങനെകാസർകോട് മുനിസിപ്പാലിറ്റി, മധൂർ, മൊഗ്രാൽപുത്തൂർ പഞ്ചാ യത്തുകൾ 3 കിലോമീറ്റർ. പുതിയ ബസ്സ്റ്റാൻഡ് മുതൽ പരവനടുക്കം റോഡ് ജംഗ്ഷൻ കഴിഞ്ഞ് 500 മീറ്റർ വരെ.മഞ്ചേശ്വരം, മംഗൽപാടി, വൊർക്കാടി, മീഞ്ച, പൈവളിഗെ പഞ്ചായത്തുകൾ –- പരവനടുക്കം റോഡ് ജങ്ഷനിൽനിന്ന് 500 മീറ്ററിന് ശേഷം 1.5 കി.മി.കുമ്പള പുത്തിഗെ, ബദിയടുക്ക, എൻമകജെ പഞ്ചായത്തുകൾ ചളിയങ്കോട് പാലം അവസാനം കഴിഞ്ഞ് 500 മീറ്റർ വരെ. 1.5 കി.മി.കാറഡുക്ക, മുളിയാർ, ദേലമ്പാടി, കുമ്പടാജെ, ബെള്ളൂർ പഞ്ചായത്തുകൾ 3 കിമി. ചളിയ ങ്കോട്പാലം കഴിഞ്ഞ് 500 മീറ്ററിൽ തുടങ്ങി മേൽപ റമ്പ് ടൗണിന് കുറച്ച അകലെയുള്ള ഇടവുങ്കാൽ അമ്പലം വരെ.ചെമ്മനാട്, ഉദുമ പഞ്ചായത്തുകൾ ഇടവുങ്കാൽ അമ്പലം മുതൽ കോട്ടിക്കുളം വരെ 3.5 കി.മി.ബേഡകം, കുറ്റിക്കോൽ പഞ്ചായത്തുകൾ കോട്ടിക്കുളം മുതൽ ബേക്കൽ ജംഗ്ഷ കഴിഞ്ഞ് 500 മീറ്റർ വരെ 3കി.മി.പനത്തടി,കോടോം–-ബേളൂർ, കള്ളാർ പഞ്ചായത്തുകൾ ബേക്കൽ ജങ്ഷനിൽ നിന്ന് 500 മീറ്റർ കഴിഞ്ഞ് പൂച്ചക്കാട് പള്ളികഴിഞ്ഞ് 400 മീറ്റർവരെ 2 കി.മി. പൂച്ചക്കാട് പള്ളിയിൽ നിന്ന് 400 മീറ്റർ കഴിഞ്ഞ് ചാമുണ്ഡിക്കുന്ന് വരെ 1.6 കി.മി. പള്ളിക്കര പഞ്ചായത്ത്.കാഞ്ഞങ്ങാട് മുനിസിപ്പാലിറ്റി, അജാനൂർ, പുല്ലൂർ–- പെരിയ പഞ്ചായത്തുകൾ, ചാമുണ്ഡിക്കുന്ന് മുതൽ പുതിയകോട്ട താലൂക്ക് ഓഫീസ് മുൻവശം ആൽത്തറ വരെ 5.5 കി.മി.ഈസ്റ്റ് എളേരി, വെസ്റ്റ് എളേരി, ബളാൽ പഞ്ചായത്തുകൾ ഹൊസ്ദുർഗ് താലൂക്ക്ഓഫീസ് ആൽത്തറ മുതൽ അലാമിപ്പള്ളി പുതിയ ബസ്സ്റ്റാൻഡിന് അപ്പുറമുള്ള പെട്രോൾ പമ്പ് വരെ 2 കി.മി.മടിക്കൈ,കിനാനൂർ–- കരിന്തളം പഞ്ചായത്തുകൾ–- അലാമിപ്പള്ളി പുതിയ ബസ്സ്റ്റാൻഡിന് അപ്പുറമുള്ള പെട്രോൾ പമ്പ് മുതൽ പടന്നക്കാട് ടോൾ ബൂത്ത് വരെ 3.5 കി.മി.കയ്യൂർ–-ചീമേനി, പടന്ന പഞ്ചായത്തുകൾ പടന്ന ക്കാട് ടോൾ ബൂത്ത് മുതൽ നീലേശ്വരം മാർക്കറ്റ് ജംഗ്ഷൻ വരെ കയ്യൂർ–-ചീമേനി,പടന്ന പഞ്ചായത്തുകൾ. 4 കി.മി.നീലേശ്വരം നഗര സഭ –- നീലേശ്വരം മാർക്കറ്റ് ജംഗ്ഷൻ മുതൽ പള്ളിക്കര റെയിൽവേ ഗേറ്റ് വരെ. 2.5 കി.മി.തൃക്കരിപ്പൂർ, വലിയപറമ്പ് പഞ്ചായത്തുകൾ പള്ളിക്കര റെയിൽവേ ഗേറ്റ് മുതൽ ചെക്ക്പോസ്റ്റ് വരെ 3 കി.മി.ചെറുവത്തൂർ പഞ്ചായത്ത് ചെക്ക്പോസ്റ്റ് മുതൽ ഞാണങ്കൈ വരെ –- 2 കി.മി.പിലിക്കോട് പഞ്ചായത്ത് ഞാണങ്കൈ മുതൽ കാലിക്കടവ് ജില്ലാ അതിർത്തി വരെ 2.5 കി.മി.