വിമാനവിലക്കിൽ ഇൻഡിഗോ ക്ഷമാപണം നടത്തി, യാത്ര ചെയ്യാത്തത് എഴുതിതരാത്തത് കൊണ്ടെന്ന് ഇ പി ജയരാജൻ
തിരുവനന്തപുരം: വിമാനവിലക്കിൽ ഇൻഡിഗോ ക്ഷമാപണം നടത്തിയെന്ന് എൽ ഡി എഫ് കൺവീനർ ഇ പി ജയരാജൻ. ക്ഷമാപണം എഴുതിത്തരാത്തത് കൊണ്ടാണ് വിമാനത്തിൽ യാത്ര ചെയ്യാത്തത്. വിമാനത്തെക്കാൾ സൗകര്യം ട്രെയിൻ യാത്രയാണെന്നും ഇ പി ജയരാജൻ പറഞ്ഞു. കണ്ണൂരിൽ മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.’എനിക്കിപ്പോ വളരെ സുഖമാണ്. സാമ്പത്തിക ലാഭം, ആരോഗ്യലാഭം മാത്രമല്ല നല്ലപ്പോലെ ഉറക്കവും കിട്ടുന്നു. ട്രെയിനിൽ പോകുന്നതുകൊണ്ട് കൂടുതൽ സമയവും കിട്ടുന്നു.ഇൻഡിഗോ പ്രതിനിധി ഫോണിൽ വിളിച്ച് ക്ഷമാപണം നടത്തുകയായിരുന്നു.ഇക്കാര്യത്തിൽ പിശക് പറ്റിയെന്ന് അവർ പറഞ്ഞു. എഴുതി അറിയിച്ചാൽ അതിൽ തീരുമാനമെടുക്കാമെന്ന് ഞാൻ പറഞ്ഞു’- ഇ പി ജയരാജൻ വ്യക്തമാക്കി.മുഖ്യമന്ത്രി സഞ്ചരിച്ച വിമാനത്തിൽ പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകരെ തള്ളിയിട്ട സംഭവത്തിലാണ് ഇൻഡിഗോ, ഇ പി ജയരാജന് മൂന്നാഴ്ചത്തെ യാത്രാവിലക്ക് ഏർപ്പെടുത്തിയത്.വിമാനത്തിൽ പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക് രണ്ടാഴ്ചത്തെ വിലക്കും ഏർപ്പെടുത്തി. ഇൻഡിഗോ ആഭ്യന്തര അന്വേഷണ സമിതിയുടേയിരുന്നു നടപടി. പിന്നാലെ യാത്രാവിലക്ക് നിയമവിരുദ്ധമാണെന്നും ഇനി ഇൻഡിഗോ വിമാനത്തിൽ യാത്ര ചെയ്യില്ലെന്നും ഇ പി ജയരാജൻ പ്രതികരിച്ചിരുന്നു.