മയക്കു മരുന്ന് വിതരണ സംഘത്തിലെ പ്രധാനിക്കതിരെ കാപ്പ ചുമത്തി പൊലീസ്;
ഒന്നിൽ കൂടുതൽ കേസുകളിൽ പെടുന്നവർക്കെതിരെ നടപടി ശക്തമാക്കി, വീട്ടുകാരുടെയും വിൽപനയ്ക്ക് സഹായിക്കുന്നവരുടെയും സ്വത്തുക്കൾ കണ്ടുകെട്ടും;
കാഞ്ഞങ്ങാട് : ഹൊസ്ദുർഗ് , പയ്യന്നുർ എന്നി പോലീസ് സ്റ്റേഷൻ പരിധികളിൽ ഒന്നിൽ കൂടുതൽ മയക്കുമരുന്ന് കേസുകളിൽ പ്രതിയായ യുവാവിനെതിരെ പൊലീസ് കാപ ചുമത്തി. ജില്ലാ പൊലീസ് മേധാവി ഡോ. വൈഭവ് സക്സേനയുടെ നേതൃത്വത്തിൽ നടന്നുവരുന്ന ഓപറേഷൻ ക്ലീൻ കാസർകോടിന്റെ ഭാഗമായി നടത്തിയ പരിശോധനയിൽ കാഞ്ഞങ്ങാട് ഞാണിക്കടവിലെ അഫ്സ ൽ മാൻസിൽ അബ്ദുള്ള യുടെ മകൻ അർഷാദ് (32) എന്നയാളെ ആണ് കാപ്പ പ്രകാരം അറസ്റ്റ് ചെയ്തത്.
ഗുരുതരമായി ഒന്നിൽ കൂടുതൽ മയക്കുമരുന്ന് കേസുകളിൽ ഉൾപെടുന്ന പ്രതികളുടെയും അവരെ വിൽപനയ്ക്ക് സഹായിക്കുന്നവരുടെയും പ്രതികളുടെ വീട്ടുകാരുടെയും സ്വത്തുക്കൾ കണ്ടുകെട്ടുന്ന നടപടികൾ പുരോഗമിച്ചു വരികയാണെന്ന് കാഞ്ഞങ്ങാട് ഡിവൈ എസ് പി ബാലകൃഷ്ണൻ നായർ അറിയിച്ചു.