ഭൂമി പോക്കുവരവിന് 15,000 രൂപ കൈക്കൂലി വാങ്ങി; വില്ലേജ് ഓഫീസറെ കൈയോടെ പൊക്കി വിജിലന്‍സ്
കോട്ടയം: കൈക്കൂലി വാങ്ങുന്നതിനിടെ വില്ലേജ് ഓഫീസറെ കൈയോടെ പൊക്കി വിജിലന്‍സ്. ആനിക്കാട് വില്ലേജ് ഓഫീസര്‍ ജേക്കബ് തോമസാണ് വിജിലന്‍സിന്റെ പിടിയിലായത്. ഭൂമി പോക്കുവരവ് ചെയ്തു ലഭിക്കുന്നതിന് അപേക്ഷകനില്‍ നിന്ന് 15,000 രൂപ കൈപ്പറ്റുന്നതിനിടെയിലാണ് അറസ്റ്റ്.
ഭൂമി പോക്കുവരവ് നടത്തുന്നതുമായി ബന്ധപ്പെട്ട് പരാതിക്കാരന് രണ്ടു മാസം മുമ്പാണ് അപേക്ഷ നല്‍കിയത്. തുടര്‍ന്ന് വില്ലേജ് ഓഫീസറെ സമീപിച്ചപ്പോള്‍ കൈക്കൂലി ആവശ്യപ്പെട്ടു. തുക നല്‍കാമെന്ന് അറിയിച്ച ശേഷം പരാതിക്കാരന് വിജിലന്‍സില്‍ പരാതിപ്പെടുകയായിരുന്നു. വിജിലന്‍സ് നല്കിയ പണം ഇന്ന് വില്ലേജ് ഓഫീസര്‍ ഇന്ന് കൈമാറി. സമീപത്ത് നിലയുറപ്പിച്ച വിജിലന്‍സ് സംഘം ഉടന്‍ തന്നെ ഇയാളെ പിടികൂടുകയായിരുന്നു