മറ്റൊരു കാറുമായി കൂട്ടിയിടിച്ച ജീപ്പ് പാഞ്ഞുകയറി, ‘തേരേ ബിനാ’ ഗായകൻ നിർവെയറിന് ദാരുണാന്ത്യം
പ്രശസ്ത പഞ്ചാബി ഗായകൻ നിർവെയർ സിംഗ് ആസ്ട്രേലിയയിലെ മെൽബണിൽ നടന്ന വാഹനാപകടത്തിൽ മരിച്ചു. പ്രാദേശികസമയം ചൊവ്വാഴ്ച വൈകിട്ടാണ് സംഭവം. മൈ ടേൺ എന്ന ആൽബത്തിലെ തേരേ ബിനാ എന്ന ഗാനമാണ് നിർവെയറിനെ ശ്രദ്ധേയനാക്കിയത്.
നിയന്ത്രണംവിട്ട ഒരു കാർ ജീപ്പിലിടിക്കുകയും ഈ ജീപ്പ് നിർവെയർ സഞ്ചരിച്ചുകൊണ്ടിരുന്ന കാറിൽ പാഞ്ഞുകയറുകയുമായിരുന്നെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഇടിയുടെ ശക്തിയിൽ ഗായകൻ സംഭവസ്ഥലത്തുവെച്ചുതന്നെ മരണമടഞ്ഞു. സംഭവത്തിൽ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു.
നിർവെയറിന്റെ മരണം മെൽബണിലെ ഇന്ത്യൻ സമൂഹത്തെയാകെ ഞെട്ടിച്ചിരിക്കുകയാണ്. ഫെറാറി ഡ്രീം, ഹിക്ക് തോക് കേ തുടങ്ങിയവയാണ് അദ്ദേഹത്തിന്റെ മറ്റുപ്രധാന ഗാനങ്ങൾ. ഇതിൽ ഹിക്ക് തോക് കേ ഗുർലേ അക്തറുമായി ചേർന്നാണ് നിർമിച്ചത്.