ഫെയ്സ്ബുക്ക് കുറിപ്പിലൂടെ കലാപാഹ്വാനമെന്ന് പരാതി; രാഹുല്‍ മാങ്കൂട്ടത്തിലിനെതിരേ കേസെടുത്തു
തിരുവനന്തപുരം: യൂത്ത് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ മാങ്കൂട്ടത്തിലിനെതിരേ കേസ്. കലാപാഹ്വാനത്തിനാണ് കേസ് എടുത്തിരിക്കുന്നത്. ഓഗസ്റ്റ് 16-ലെ ഫെയ്സ്ബുക്ക് കുറിപ്പ് അടിസ്ഥാനപ്പെടുത്തിയാണ് അടൂര്‍ പോലീസിന്റെ നടപടി.
‘മുസ്ലിം നാമധാരികളായ സഖാക്കളെ എന്തിന് നിങ്ങള്‍ ബലി കൊടുക്കുന്നു CPM? ‘ എന്ന തലക്കെട്ടില്‍ ഓഗസ്റ്റ് 16 -ന് രാവിലെ ഇട്ട പോസ്റ്റാണ് കേസിന് ആധാരം. ഐ.പി.സി. 1860 സെക്ഷന്‍ 153 പ്രകാരമാണ് രാഹുലിനെതിരേ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.
കൊല്ലം കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഇടത് അനുഭാവികളുടെ സാമൂഹികമാധ്യമ കൂട്ടായ്മയാണ് പരാതി നല്‍കിയത്. കേസില്‍ അന്വേഷണം നടന്നുവരികയാണെന്ന് പോലീസ് അറിയിച്ചു.