നാൽപ്പതടി ആഴമുള്ള കിണറിൽ കൂറ്റനൊരു ശംഖുവരയൻ, മുള്ളും കയറും ഉപയോഗിച്ച് പിടികൂടി വാവ സുരേഷ്, ടെക്നിക് ഇങ്ങനെ
വിവിധതരം പാമ്പുകളെ പിടികൂടി വാവ സുരേഷും സംഘവും സ്നേക്ക് മാസ്റ്ററിന്റെ 800ാംഎപ്പിസോഡിൽ എത്തിനിൽക്കുകയാണ്. സ്പെഷ്യൽ എപ്പിസോഡിൽ കിണറ്റിനകത്തുനിന്ന് അതിഥിയെ പിടികൂടാൻ എത്തിയിരിക്കുകയാണ് വാവയും കൂട്ടരും. നാൽപ്പതടിയോളം ആഴമുള്ള കിണറ്റികത്താണ് പാമ്പിനെ കണ്ടെത്തിയത്.snakeനല്ല വലിപ്പത്തിലൊരു ശംഖുവരയൻ. കിണറ്റിലിറങ്ങാതെ തന്നെ ശംഖുവരയനെ ഒറ്റയ്ക്ക് പിടികൂടുകയാണ് വാവ സുരേഷ്. ചൊടലിമുൾ ചെടി കയറുകൊണ്ട് നന്നായി വരിഞ്ഞുമുറുക്കി കിണറ്റിലേയ്ക്ക് ഇറക്കി പാമ്പ് അതിൽ കയറുന്നതുവരെ കാത്തിരുന്ന ശേഷം കയർ ഉയർത്തിയെടുത്ത് ശംഖുവരയനെ പിടികൂടുകയായിരുന്നു. ഏറെ പണിപ്പെട്ടായിരുന്നു ശംഖുവരയനെ മുകളിൽ എത്തിച്ചത്. മുൾച്ചെടിയിൽ ചുറ്റിയെങ്കിലും കിണറിന്റെ തൊടിയിലൂടെ രക്ഷപ്പെടാൻ പാമ്പ് ശ്രമിച്ചു. എന്നാൽ വാവ സുരേഷ് വിട്ടുകൊടുത്തില്ല. ആളെ മുകളിൽ എത്തിക്കുകതന്നെ ചെയ്തു.