ചെറുവത്തൂര്‍ സിഎച്ച്സിയില് ഫിസിയോതെറാപ്പി ഒ.പി ആരംഭിച്ചു
ചെറുവത്തൂര്‍:നീലേശ്വരം ബ്ലോക്ക് പഞ്ചായത്ത് തല ഫിസിയോതെറാപ്പി ഒ.പി ചെറുവത്തൂര്‍ സിഎച്ച്സിയില് ആരംഭിച്ചു. നീലേശ്വരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മാധവന് മണിയറ ഉദ്ഘാടനം ചെയ്തു. ചെറുവത്തൂര്‍ പഞ്ചായത്ത് പ്രസിഡന്റ് സി.വി.പ്രമീള അധ്യക്ഷയായി. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.കെ.ലക്ഷ്മി, സ്ഥിരം സമിതി അധ്യക്ഷന്മാരായ കെ.അനില്‍കുമാര്‍, എം.സുമേഷ്, വി.വി.സുനിത, ബ്ലോക്ക് പഞ്ചായത്തംഗം രാജേന്ദ്രന് പയ്യാടക്കത്ത് എന്നിവര്‍ സംസാരിച്ചു. മെഡിക്കല്‍ ഓഫീസര്‍ ഡോ.ഡി.ജി.രമേശ് സ്വാഗതവും ഫിസിയോതെറാപ്പിസ്റ്റ് ആദിത്യ നന്ദിയും പറഞ്ഞു.