മലപ്പുറം: മലപ്പുറത്തെ കുറ്റിപ്പുറത്ത് പൗരത്വ ഭേദഗതി നിയമത്തെ അനുകൂലിച്ച ഹിന്ദു കുടുംബങ്ങള്‍ക്ക് കുടിവെള്ളം നിഷേധിച്ചുവെന്ന തെറ്റിധരിപ്പിക്കുന്ന വാര്‍ത്ത ട്വീറ്റ് ചെയ്ത കര്‍ണാടക ചിക്ക്മംഗളൂര്‍ എം.പിയും ബി.ജെ.പി നേതാവുമായ ശോഭാ കരന്ദ്ലജെയ്ക്കെതിരെ കേരള പൊലീസ് കേസെടുത്തു.
മതസ്പര്‍ധ വളര്‍ത്താന്‍ ശ്രമിച്ചുവെന്നാരോപിച്ചാണ് പൊലീസ്് കേസെടുത്തിരിക്കുന്നത്. ഐപിസി 153( എ) വകുപ്പ് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.
കേരളം മറ്റൊരു കശ്മീരാകാനുള്ള ശ്രമത്തിലാണെന്നായിരുന്നു ബി.ജെ.പി എം.പിയുടെ ട്വീറ്റ്.
‘മറ്റൊരു കശ്മീരാകാനുള്ള ശ്രമത്തിലാണ് കേരളമിപ്പോള്‍. കുറ്റിപ്പുറം പഞ്ചായത്തിലെ ഹിന്ദുക്കള്‍ പൗരത്വ ഭേദഗതി നിയമത്തെ അനുകൂലിച്ചെന്ന കാരണത്താല്‍ കുടിവെള്ളം നിഷേധിച്ചിരിക്കുന്നു. സേവാഭാരതിയാണ് ഇവര്‍ക്ക് വെള്ളം നല്‍കുന്നത്. ദൈവത്തിന്റെ സ്വന്തം നാടായ കേരളത്തിലെസമാധാനപരമായ അസഹിഷ്ണുത ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുമോ?,’ ശോഭ കരന്ദ്ലജെ ട്വീറ്റ് ചെയ്തു.
സൗദിയില്‍ മലയാളി നഴ്സിന് ബാധിച്ചത് ചൈനയിലെ കൊറോണയല്ലെന്ന് സ്ഥിരീകരണം; ബാധിച്ചത് ചികിത്സാവിധേയമായ വൈറസ്
എന്നാല്‍ ഇത് തെറ്റായ വാര്‍ത്തയാണെന്ന് നിരവധിപേര്‍ ശോഭയുടെ ട്വീറ്റിന് പ്രതികരണവുമായി രംഗത്തെത്തി.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ
കഴിഞ്ഞ വേനല്‍ക്കാലത്തെ കുടിവെള്ള വിതരണത്തിന്റെ ചിത്രമുപയോഗിച്ചാണ് ശോഭ വ്യാജ വാര്‍ത്ത പ്രചരിപ്പിച്ചതെന്നാണ് പൊലീസ് പറയുന്നത്.