സ്കൂൾ വിദ്യാർത്ഥിനിയെ കടപ്പുറത്ത് കൊണ്ടുപോയി പീഡിപ്പിച്ച നാലു പേർ പിടിയിൽ
തിരുവനന്തപുരം: സ്കൂൾ വിദ്യാർത്ഥിനിയെ പീഡിപ്പിച്ച കേസിൽ നാലു പ്രതികളെ പൊലീസ് അറസ്റ്റു ചെയ്തു.വെട്ടൂർ വെന്നിക്കോട് വാലേന്റകുഴി ചരുവിള പുത്തൻവീട്ടിൽ മുശിട് എന്ന കബീർ (53), അഞ്ചുതെങ്ങ് പാലത്തിന് സമീപം കൂട്ടിൽ വീട്ടിൽ സമീർ(33),കൂട്ടിൽ വീട്ടിൽ നവാബ് (25),അഞ്ചുതെങ്ങ് മുസ്ലിം പള്ളിക്ക് സമീപം കൊച്ചിക്കളം വീട്ടിൽ ഷൈലയെന്ന സൈനുലാബ്ദീൻ (55)എന്നിവരാണ് അറസ്റ്റിലായത്.
വർക്കല ഡിവൈ.എസ്.പി നിയാസ്, അഞ്ചുതെങ്ങ് സി.ഐ ചന്ദ്രദാസ്ന്റെ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പ്രതികളെ അറസ്റ്റുചെയ്തത്. 2021 കൊവിഡുകാലത്ത് വീടിനടുത്തുള്ള ആളൊഴിഞ്ഞ കെട്ടിടത്തിന്റെ മുകളിലും കടപ്പുറത്തെ കൂടത്തിലും കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. വീട്ടുകാരോട് പറഞ്ഞാൽ കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നതായി പൊലീസ് പറഞ്ഞു.
സ്കൂൾ തുറന്ന അവസരത്തിൽ കുട്ടി യുടെ സ്വഭാവത്തിലും പെരുമാറ്റത്തിലുമുണ്ടായ വ്യത്യാസത്തെ തുടർന്ന് വിവരങ്ങൾ ചോദിച്ചറിഞ്ഞ സ്കൂൾ അധികൃതർ ചൈൽഡ് വെൽഫെയർ കമ്മിറ്റിയെ അറിയിക്കുകയായിരുന്നു. തുടർന്ന് കൗൺസലിംഗിന് വിധേയയാക്കിയ വിദ്യാർത്ഥിനിയുടെ മൊഴി രേഖപ്പെടുത്തിയാണ് കേസെടുത്തത്. അറസ്റ്റിലായവരെ കോടതി റിമാൻഡ് ചെയ്തു.