കാസർകോട്:മഞ്ചേശ്വരം മിയാപ്പദവ് വാണിവിജയ ഹയർ സെക്കണ്ടറി സ്കൂളിലെ അദ്ധ്യാപിക രൂപശ്രീ യുടെ ദുരൂഹമരണം കൊലയെന്ന് തെളിഞ്ഞതായി സൂചന.അന്വേഷണംക്രൈംബ്രാഞ്ച് ഏറ്റെടുത്തതിന് പിന്നാലെയാണ് മരണം സംബന്ധിച്ച നിർണായക വിവരങ്ങൾ അന്വേഷകർക്ക് ലഭ്യമായത്.രൂപശ്രീയുടെ തിരോധാനത്തിന് പിന്നാലെ കസ്ടടിയിലുള്ള സഹപ്രവർത്തകൻ വെങ്കിട്ട രാജ കാരന്തിൽ നിന്ന് രൂപശ്രീയുടെ മരണം സംബന്ധിച്ച വിലപ്പെട്ട വിവരങ്ങൾ പൊലീസിന് കിട്ടിയിട്ടുണ്ട്.കരന്ദിനൊപ്പം മറ്റൊരാളും പിടിയിലുണ്ട്.
ജനവരി 15 നാണ് രൂപശ്രീയെ കാണാതായത്.ഇതിന്പിന്നലെ ഭർത്താവും സി.പി.ഐ.നേതാവുമായ ചണ്ഡാരശേഖരം മഞ്ചേശ്വരം പോലീസിൽ പരാതിനൽകി .അതിനിടെയുവതിയുടെ മൃതദേഹം കുമ്പള പെറുവാട് കടപ്പുറത്ത് കണ്ടെത്തി.തൊട്ടുപിന്നാലെ യുവതി സഞ്ചരിച്ച സ്കൂട്ടറും ഏറ്റവും ഒടുവിൽ ഹാൻഡ്ബാഗ് ഇന്നലെ കണ്വതീർത്ഥ കടപ്പുറത്തും കണ്ടെത്തിയിരുന്നു.