‘എന്റെ മടിയിൽ വളർന്ന കുട്ടി, ഇന്ന് ലഹരിക്കടിമ’; തൊണ്ടയിടറി സ്വന്തം അനുഭവം വിവരിച്ച് വി ഡി സതീശൻ
തിരുവനന്തപുരം: ലഹരിയ്ക്കെതിരെ നടപടിയാവശ്യപ്പെട്ടുള്ള അടിയന്തര പ്രമേയ നോട്ടീസ് അവതരണ വേളയിൽ തൊണ്ടയിടറി സ്വന്തം അനുഭവം വിവരിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ‘എന്റെ മടിയിൽ വളർന്ന കുട്ടിയാണ്, ഇപ്പോൾ രണ്ടാം തവണയാണ് അവനെ ലഹരിവിമോചന കേന്ദ്രത്തിൽ പ്രവേശിപ്പിച്ചിരിക്കുന്നത്’- അദ്ദേഹം പറഞ്ഞു.’ഏറ്റവും അടുത്ത സുഹൃത്തിന്റെ മകനാണ് ഇങ്ങനെ സംഭവിച്ചത്. എടുത്തുകൊണ്ട് നടന്നിട്ടുണ്ട്. പഠിക്കാൻ അതിമിടുക്കൻ. പ്രമുഖ എഞ്ചിനീയറിംഗ് കോളേജിൽ നിന്നാണ് പഠനം പൂർത്തിയാക്കിയത്. എന്നാൽ ഇന്ന് അവൻ ലഹരിക്കടിമയാണ്. രണ്ടാം തവണയും ലഹരിവിമോചന കേന്ദ്രത്തിലാക്കി. അവൻ മിടുക്കനായി തിരിച്ചുവരുമെന്ന പ്രതീക്ഷയിലും പ്രാർത്ഥനയിലുമാണ്.’- സതീശൻ പറഞ്ഞു.