തിയേറ്ററുകൾ പൂരപ്പറമ്പാക്കിയ ‘പാപ്പൻ’ ഒ ടി ടിയിലേക്ക്, റിലീസ് തിയതി പ്രഖ്യാപിച്ചു
പൊറിഞ്ചുമറിയം ജോസിന് ശേഷം സുരേഷ് ഗോപിയെ നായകനാക്കി ജോഷി ഒരുക്കിയ ചിത്രമാണ് ‘പാപ്പൻ’. മികച്ച പ്രേക്ഷക പ്രതികരണം നേടിയ 50 കോടി ക്ലബിൽ ഇടം നേടിയിരുന്നു. ഇപ്പോഴിതാ ചിത്രത്തിന്റെ റിലീസ് തിയതി പ്രഖ്യാപിച്ചിരിക്കുകയാണ് അണിയറപ്രവർത്തകർ. സെപ്തംബർ ഏഴിന് സീ 5ലൂടെ ചിത്രം റിലീസ് ചെയ്യും.നീത പിള്ള, ഗോകുൽ സുരേഷ്, നൈല ഉഷ, ആശ ശരത്, കനിഹ, ചന്ദുനാഥ്, വിജയരാഘവൻ, ടിനി ടോം, ഷമ്മി തിലകൻ തുടങ്ങിയവരും ചിത്രത്തിലുണ്ട്. ശ്രീഗോകുലം മുവീസിന്റെയും ഡേവിഡ് കാച്ചപ്പിള്ളി പ്രൊഡക്ഷൻസിന്റെയും ഇഫാർ മീഡിയയുടെയും ബാനറിൽ ഗോകുലം ഗോപാലനും ഡേവിഡ് കാച്ചപ്പിള്ളിയും റാഫി മതിരയും ചേർന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്.ആദ്യദിനം കേരളത്തില്‍ നിന്ന് 3.16 കോടി രൂപയാണ് ചിത്രം സ്വന്തമാക്കിയത്. കേരളത്തില്‍ ആദ്യദിനം 1157 പ്രദര്‍ശനങ്ങളാണ് നടന്നത്. സിനിമയിൽ നിന്ന് ചെറിയൊരു ഇടവേള എടുത്തെങ്കിലും സുരേഷ് ഗോപിയുടെ ബോക്സോഫീസ് പവറിന് ഒരു മാറ്റവും സംഭവിച്ചിട്ടില്ലെന്ന് തെളിയിച്ച ചിത്രമായിരുന്നു.