ദിലീപിന്റെ നായികയായി തമന്ന മലയാളത്തിലേയ്ക്ക്; ചിത്രത്തിന്റെ പൂജയ്ക്കായി താരങ്ങൾ കൊട്ടാരക്കര ഗണപതി ക്ഷേത്രത്തിൽ
തെന്നിന്ത്യൻ സൂപ്പർ താരം തമന്ന ഭാട്ടിയ മലയാള സിനിമയിലേയ്ക്ക്. അരുൺ ഗോപി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ദിലീപിന്റെ നായികയായാണ് താരം മലയാളത്തിൽ അരങ്ങേറ്റം കുറിക്കുന്നത്. കൊട്ടാരക്കര ഗണപതി ക്ഷേത്രത്തിൽ വച്ചാണ് ചിത്രത്തിന്റെ പൂജയും നടന്നത്. ഒട്ടേറെ മാസ് ചിത്രങ്ങൾക്ക് തിരക്കഥയൊരുക്കിയ ഉദയകൃഷ്ണയാണ് ചിത്രത്തിന് തിരക്കഥയൊരുക്കുന്നത്. ദിലീപിന്റെ 147-ാം ചിത്രമാണിത്.ദിലീപ്, തമന്ന, ഉദയകൃഷ്ണ, നടന് സിദ്ദിഖ് തുടങ്ങിവര്‍ പൂജയ്ക്ക് എത്തിയിരുന്നു. ഇതിന്റെ ചിത്രങ്ങള്‍ സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. അജിത്ത് വിനായക ഫിലിംസിന്റെ ബാനറില്‍ വിനായക അജിത്ത് ആണ് ചിത്രത്തിന്റെ നിർമ്മാണം. ഷാജി കുമാര്‍ ആണ് ഛായാഗ്രഹണം. സംഗീതം സാം സി എസ്, എഡിറ്റിംഗ് വിവേക് ഹര്ഷന്, പ്രൊഡക്ഷന്‍ ഡിസൈനര്‍ നോബിള്‍ ജേക്കബ്, കലാസംവിധാനം സുബാഷ് കരുണ്‍, സൗണ്ട് ഡിസൈന്‍ രംഗനാഥ് രവി, വസ്ത്രാലങ്കാരം പ്രവീണ്‍ വര്‍മ്മ.dileep-tamannaഅതേസമയം, റാഫി സംവിധാനം ചെയ്യുന്ന ‘വോയിസ് ഓഫ് സത്യനാഥന്’ ആണ് അടുത്തതായി പ്രദർശനത്തിനെത്തുന്ന ദിലീപ് ചിത്രം. പഞ്ചാബി ഹൗസ്, പാണ്ടിപ്പട, ചൈനാടൗൺ, തെങ്കാശിപ്പട്ടണം, റിങ്ങ് മാസ്റ്റർ എന്നീ ചിത്രങ്ങൾക്ക് ശേഷം റാഫി- ദിലീപ് കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് ഇത്. ദിലീപിനൊപ്പം ജോജു ജോർജും പ്രധാന വേഷത്തിൽ എത്തുന്നുണ്ട്.