ബലാത്സംഗംചെയ്ത് ചിത്രങ്ങൾ പകർത്തി, പ്രമുഖ കോൺഗ്രസ് നേതാവിനെതിരെ പരാതിയുമായി പാർട്ടി പ്രവർത്തക
നാരായൺപേട്ട് (തെലങ്കാന):പാർട്ടിപ്രവർത്തകയെ ബലാത്സംഗം ചെയ്തതിന് കാേൺഗ്രസ് നേതാവിനെതിരെ പൊലീസ് കേസ്. നാരായൺപേട്ട് ജില്ലാ കോൺഗ്രസ് അദ്ധ്യക്ഷൻ കുമ്പം ശിവകുമാർ റെഡ്ഡിക്കെതിരെയാണ് ഹൈദരാബാദിലെ പഞ്ചഗുട്ട പൊലീസ് കേസെടുത്തത്. വിവാഹംകഴിക്കാമെന്ന് പറഞ്ഞ് ബലാത്സംഗം ചെയ്ത് ചിത്രങ്ങൾ പകർത്തുകയും ഇന്റർനെറ്റിൽ പോസ്റ്റ് ചെയ്യുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്നാണ് യുവതി പരാതിയിൽ പറയുന്നത്.2020ലെ മുനിസിപ്പൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിടെയാണ് സംഭവം എന്നാണ് യുവതി പറയുന്നത്. നാരായൺപേട്ട് മേഖലയിൽ പ്രചാരണ പ്രവർത്തനങ്ങൾ നടത്താൻ യുവതിയെ പാർട്ടി ചുമതലപ്പെടുത്തി. അവിടെയെത്തിയ യുവതി കുമ്പം ശിവകുമാർ റെഡ്ഡിയെ കണ്ടു. പരിചയപ്പെട്ടശേഷം പലപ്പോഴും മെസേജുകൾ അയയ്ക്കുന്നത് പതിവായി. ഇതിനിടെയാണ് വിവാഹം കഴിക്കാനുള്ള ആഗ്രഹം പ്രകടിപ്പിച്ചത്. ഭാര്യ ഗുരുതരാവസ്ഥയിലാണെന്നും മൂന്ന് വർഷത്തിൽ കൂടുതൽ ജീവിക്കാൻ കഴിയില്ലെന്നും അതിനാൽ തന്നെ പരിപാലിക്കാൻ കഴിയുന്ന ഒരു സ്ത്രീ വേണമെന്നുമായിരുന്നു ശിവകുമാർ പറഞ്ഞത്.മദ്യപിച്ച നിലയിൽ മുറിയിൽ എത്തിയ ശിവകുമാർ ലൈംഗിക ബന്ധത്തിൽ ഏർപ്പെടാൻ നിർബന്ധിച്ചെന്നും എതിർത്തപ്പോൾ ശാരീരികമായി ഉപദ്രവിച്ചെന്നും യുവതി പറയുന്നുണ്ട്. തുടർന്ന് ചില കാര്യങ്ങൾ ചർച്ചചെയ്യാനുണ്ടെന്ന് പറഞ്ഞ് ഒരു ഹോട്ടൽമുറിയിലേക്ക് വിളിച്ചുവരുത്തുകയും മയക്കുമരുന്ന് നൽകി പീഡിപ്പിച്ച് ചിത്രങ്ങൾ പകർത്തുകയും ചെയ്തു. ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പോസ്റ്റുചെയ്യുമെന്ന് ഭീഷണിപ്പെടുത്തകയും ചെയ്തുവെന്നും യുവതി പറയുന്നുണ്ട്. ശിവകുമാറിനുവേണ്ടി അന്വേഷണം ആരംഭിച്ചുവെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്.