വേമ്പനാട്ട് കായലിൽ വിനോദയാത്രികരുടെ ഹൗസ് ബോട്ടിന് തീപിടിച്ചു
ആലപ്പുഴ : വിനോദ സഞ്ചാരികളുമായി പോയ ഹൗസ് ബോട്ടിന് തീപിടിച്ചു. ഓഷ്യാനോ എന്ന ബോട്ടിനാണ് തീ പിടിച്ചത്. അപകടത്തില്‍ ആര്‍ക്കും പരിക്കില്ലെന്നാണ് റിപ്പോര്‍ട്ട്. കണ്ണൂര്‍ സ്വദേശികളാണ് ബോട്ടില്‍ ഉണ്ടായിരുന്നത്.വേമ്പനാട്ട് കായലില്‍ പാതിരാമണല്‍ ഭാഗത്ത് വെച്ചാണ് സംഭവം.
കോട്ടയം കുമരകത്ത് നിന്ന് യാത്ര പുറപ്പെട്ട ഓഷ്യാനോ എന്ന ബോട്ടിനാണ് തീ പിടിച്ചത്. 13 പേരാണ് ബോട്ടില്‍ ഉണ്ടായിരുന്നത്. കരയില്‍ നില്‍ക്കുന്നവരാണ് ഹൗസ് ബോട്ടില്‍ നിന്ന് തീ ഉയരുന്ന കാഴ്ച കണ്ടത്. ഉടന്‍ തന്നെ ഫയര്‍ഫോഴ്സിനെ വിവരമറിയിച്ചു. ഇതിനിടെ തീപിടുത്തത്തില്‍ നിന്ന് രക്ഷ നേടാനായി പല യാത്രക്കാരും വെള്ളത്തിലേക്ക് ചാടി. കരയില്‍ നിന്ന് സ്പീഡ് ബോട്ടുകളും രക്ഷാ പ്രവര്‍ത്തനത്തിനായി പുറപ്പെട്ടു. സംഭവത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല.