ന്യൂഡൽഹി: ആസാദി മുദ്രാവാക്യം രാജ്യദ്രോഹമാണെന്ന് പറഞ്ഞ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെ രൂക്ഷ വിമര്‍ശനവുമായി മുതിര്‍ന്ന അഭിഭാഷകനും മാധ്യമപ്രവര്‍ത്തകനുമായ പ്രശാന്ത് ഭൂഷണ്. ആസാദി മുദ്രാവാക്യം വിളിക്കുന്നത് രാജ്യദ്രോഹക്കുറ്റമാണെന്നും കര്‍ശന നടപടിയെടുക്കുമെന്നും പറയുന്ന യോഗി ആദിത്യനാഥ്, ഹിറ്റ്ലറിന് അവസാനം എന്തുസംഭവിച്ചു എന്നത് . പ്രശാന്ത് ഭൂഷണ് ട്വിറ്ററില്‍ പറഞ്ഞു.
ഗുരുതര കുറ്റകൃത്യങ്ങളുടെ പേരില്‍ തനിക്കെതിരെയുള്ള കേസുകള്‍ യോഗി ആദിത്യനാഥ് ഒന്നൊന്നായി സ്വയം പിന്‍വലിക്കുകയാണ്. പ്രതിഷേധിക്കുന്ന സ്ത്രീകളെയും കുട്ടികളെയും തല്ലിച്ചതയ്ക്കുന്നു. ആസാദി മുദ്രാവാക്യം വിളിക്കുന്നത് രാജ്യദ്രോഹമാണെന്നാണ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറയുന്നത്. ഇതിനെല്ലാം ഒരിക്കല്‍ കണക്കു പറയേണ്ടി വരും, ഹിറ്റ്ലറിന്റെ അവസാനം എങ്ങനെയായിരുന്നുവെന്ന് ഓര്‍മയില്ലേയെന്നും ട്വീറ്റില്‍ പ്രശാന്ത് ഭൂഷണ് ചോദിക്കുന്നു.പ്രതിഷേധങ്ങള്‍ക്കിടെ ആസാദി മുദ്രാവാക്യം വിളിക്കുന്നവരെ ഭീഷണിപ്പെടുത്തി യോഗി ആദിത്യനാഥ് നേരത്തെ രംഗത്തെത്തിയിരുന്നു. ആസാദി മുദ്രാവാക്യം രാജ്യദ്രോഹമാണെന്നും, ഇത്തരത്തില്‍ മുദ്രാവാക്യം വിളിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്നും യോഗി ആദിത്യനാഥ് പറഞ്ഞിരുന്നു.